കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം.
ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരി തെളിഞ്ഞു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ദീപം തെളിയ്ച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചതിൽ പ്രകാരം രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ ലിവർപൂളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മുൻ നിച്ഛയ പ്രകാരം ക്യത്വം ഒമ്പതു്മ്പത് മണിക്ക് തന്നെ കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടന്നു. ഔപചാരികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്ക് തെളിയിച്ച് നിർവ്വഹിച്ചു. -ദൈവവചനം ആഘേഷമാക്കണ്ടതിന്റെ ആവശ്യകത മാർ ജോസഫ് സ്രാമ്പ്രിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടി കാട്ടി. ബെബിൾ കലോൽസവത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ദൈവവചനത്തിന്റെ ആലോഷമാണ്. ദൈവവചനം ഹൃദയത്തിൽ സൂക്ഷിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ബൈബിൾ കലോൽസവ വേദിയിലേയ്ക്കു് എത്തികൊണ്ടിരി ക്കുന്നത്. പ്രധാന വേദിയിലേകൃള്ള ഗതാഗത നിയന്ത്രണത്തിന് ലോക്കൽ പോലിസിന്റെ സഹായമുള്ളത് ബൈബിൾ കലോൽസവത്തിൽ പങ്കെടുക്കാൾ എത്തിയവർക്ക് സഹായകരമായി. ബൈബിൾ കലോത്സവംമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ മലയാളം യകെയിൽ ഉടൻ അപ് ലോഡ് ചെയ്യുന്നതായിരിക്കും.
Leave a Reply