ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

കവന്‍ട്രി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി വിശ്വാസികളെ സജ്ജമാക്കാനും ഭാരവാഹികള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന റീജിയണ്‍ തലങ്ങളിലുള്ള ധ്യാനം നാളെ കവന്‍ട്രി റീജീയണില്‍ നടക്കും. St. Michael’s RC Church, 173 Coalway Road, Wolverhampton, WV3 7ND-യില്‍ വച്ച് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ദൈവശാസ്ത്രപണ്ഡിതനും വചന പ്രഘോഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം(റോം), കവന്‍ട്രി റീജിയണ്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ജയ്സണ്‍ കരിപ്പായി, വൈദികര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കവന്‍ട്രി റീജിയണിന്റെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നു പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യത്തെ പ്രതി വൈകിട്ട് 5.30 മുതല്‍ 9.30 വരെ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകള്‍ക്കിടയില്‍ വി. കുര്‍ബാന, വചനപ്രഘോഷണം, വോളണ്ടിയേഴ്സ് മീറ്റിംഗ്, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും. മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് റീജിയണുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാംഘട്ട ഒരുക്ക ശുശ്രൂഷകള്‍ നടന്നിരുന്നു. ആദ്യ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ വളരെ ഫലപ്രദമായിരുന്നു എന്നു കണ്ടതിനാലാണ് തുടര്‍ പരിശീലനമെന്ന നിലയിലും ദൈവശാസ്ത്ര-വിശ്വാസരഹസ്യങ്ങളില്‍ ആഴപ്പെടുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി രണ്ടാംഘട്ട കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കവന്‍ട്രി റീജിയണില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ ചാര്‍ജ് റവ. ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു.