നോര്‍ത്തേണ്‍ അയര്‍ലന്റ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, 16 ദിവസങ്ങളില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവം സമാപിച്ചു. ആദ്യദിനമായ ജനുവരി ഒമ്പതാം തീയതി ബാങ്കര്‍ സെന്റ് കോംഗോള്‍സ് പാരിഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, നറേഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ബൈബിള്‍ കലോത്സവത്തിന്റെ സമാപന ദിനമായ ജനുവരി പതിനാറാം തീയതി ബെല്‍ഫാസ്റ്റ്, സെന്റ് ലൂയിസ് കോളേജില്‍ വച്ച് പ്രസംഗം, ഗാനം, ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ആന്‍ട്രിം, ബാങ്കര്‍, ബാലിഹാക്കോമോര്‍, ബെല്‍ഫാസ്റ്റ്, ലിസ്ബണ്‍, ഡെറി, പോര്‍ട്ടാഡൗണ്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ പ്രായത്തിലുളള നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ബൈബിള്‍ കലോത്സവം വിശ്വാസ രൂപീകരണത്തില്‍ വലിയ മുതല്‍ക്കൂട്ടായി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിത വര്‍ഷത്തോടനുബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ പ്രയ്ത്‌നിച്ച് മത്സര ബുദ്ധിയോടെ പങ്കെടുത്തപ്പോള്‍ ഓരോമത്സരവും ഒന്നിനൊന്ന് മെച്ചപ്പെട്ടു. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കളറുകളിലൂടെയും വ്യാഖ്യാനിക്കപ്പെട്ട ബൈബിള്‍ വചനങ്ങളും വിശ്വാസ രഹസ്യങ്ങളും കണ്ടവര്‍ക്കും കേട്ടവര്‍ക്കും നവോന്‍മേഷം പകരുക മാത്രമല്ല പങ്കെടുത്തവരുടെ തീക്ഷ്ണതയെയും വിശ്വാസത്തെയും ഉദ്ദീപിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ എല്ലാ മത്സര വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനില്‍ നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങി.
bible-4

ശ്രീ ജോസ് അഗസ്റ്റിന്‍ ജനറല്‍ കണ്‍വീനറും ശ്രീ ജോസഫ് ലൂക്കാ പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ വിവിധ മാസ് സെന്ററുകളില്‍ നിന്നും കാറ്റക്കീസം ഹെഡ്മാസ്റ്റര്‍മാര്‍, സെക്രട്ടറിമാര്‍, കൈക്കാരന്‍മാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി ഉണ്ടായിരുന്നു.
മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍, ഫാ.ജോസഫ് കറുകയില്‍ എന്നിവരുടെ നേതൃത്വത്തിലും ഫാ.പോള്‍ മോറേലിയുടെയും മറ്റ് കമ്മിരഅറി അംഗങ്ങളുടെയും കാറ്റക്കീസ് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തിലും നടത്തപ്പെട്ട മൂന്നാമത് ബൈബിള്‍ കലോത്സവം നോര്‍ത്തേണ്‍ അയര്‍ലന്റിലെ സീറോമലബാര്‍ സമൂഹത്തിന്റെ വിശ്വാസ വളര്‍ച്ചയിലെ ഒരു അവിസ്മരണീയ സംഭവമായി മാറി.

bible-3

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

bible-2

bible-1