ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
ബ്രിസ്റ്റോള്‍: ബൈബിള്‍ സംഭവങ്ങള്‍ക്ക് പുതുവ്യാഖ്യാനം പകര്‍ന്ന് ബ്രിസ്റ്റോള്‍ കലാമത്സരങ്ങള്‍ അവിസ്മരണീയമായി. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളില്‍ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികള്‍ പ്രതിഭയുടെ മാറ്റുരച്ചപ്പോള്‍ 227 പോയിന്റോടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണും 134 പോയിന്റോടെ പ്രസ്റ്റണ്‍ റീജിയണും 120 പോയിന്റോടെ ഗ്ലാസ്ഗോ റീജിയണും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രാവിലെ 9.30ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച ദിനം സമ്മാനദാനത്തില്‍ അവസാനിച്ചപ്പോള്‍ രാത്രി 8 മണി കഴിഞ്ഞിരുന്നു. ബൈബിള്‍ കലോത്സവദിനം മുഴുവനും ഉണ്ടായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവന്‍ സമയ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഫാ. ജോയി വയലിലിന്റെയും നേതൃത്വത്തില്‍ സിജി വാദ്ധ്യാനത്ത് മുഖ്യ കോര്‍ഡിനേറ്ററായുള്ള വിവിധ കമ്മിറ്റികളുടെ മാസങ്ങളായുള്ള അധ്വാനമാണ് പരാതികളൊന്നും കൂടാതെ പൂര്‍ണ ഫലപ്രാപ്തിയിലെത്തിയത്.
രാജേഷ് നടപ്പിള്ളി എടുത്ത കലോത്സവ ചിത്രങ്ങള്‍ കാണാം
Leave a Reply