ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസിന്റെ ഗ്രാന്റ് ഫിനാലെ ബിബ്ലിയ 19 റിയാല്‍ട്ടൊ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് നടന്നു. ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ സോര്‍ഡ് സ് കുര്‍ബാന സെന്റര്‍ പ്രഥമ മാര്‍ത്തോമാ എവര്‍ റോളിങ്ങ് ട്രോഫിയും സ്‌പൈസ് ബസാര്‍ ഡബ്ലിന്‍ നല്‍കിയ 500 യൂറോ കാഷ് അവാര്‍ഡും സ്വന്തമാക്കി. ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോള്‍ എവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കാറ്ററിങ്ങ് നല്‍കിയ 350 യൂറോ കാഷ് അവാര്‍ഡും നേടിയെടുത്തു.

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സെന്റ് പാട്രിക് എവര്‍ റോളിങ്ങ് ട്രോഫിയും CRANLEY CARS, Dublin 22 സ്‌പോണ്‍സര്‍ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡും ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി.

ഒന്നാം സ്ഥനം നേടിയ സോര്‍ഡ് സ് കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ ജോഹന്‍ ജോബി, സ്‌നേഹ ബിനു, നോയല്‍ റെജി, ഷെറിന്‍ റെജി വര്‍ഗീസ്, സ്മിത ഷിന്റോ. രണ്ടാം സ്ഥനം നേടിയ ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ റിയ റ്റിബി, മിഷല്‍ മരിയ ജോബിന്‍, അലന്‍ ടിബു, അര്‍പ്പിത ബെന്നി, ബിനുമോള്‍ ജിന്റോ. മുന്നാം സ്ഥനം നേടിയ ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്ററിന്റെ ടീം നിതിന്‍ ഡെന്നി, ആര്‍ലിന്‍ സന്തോഷ്, അല്‍ബിന്‍ നിലേഷ്, ജെര്‍മി ജോയി, മറിയാമ്മ നിലേഷ്.

ഉച്ചകഴിഞ്ഞ് 2 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിച്ച പരിപാടികള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ ഫാ. രാജേഷ് മേച്ചിറാകത്ത് നിയന്ത്രിച്ചു. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്.

കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ശ്രീ. ജോസ് ചാക്കോ, സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, സോണല്‍ ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ഈ വര്‍ഷം ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നായി 600 ല്‍ ഏറെ വിശ്വാസികള്‍ പങ്കെടുത്തു. ഡബ്ലിന്‍ സോണല്‍ തലത്തില്‍ വിജയികള്‍ ആയവര്‍.

SUB JUNIORS :

First JERIN JOSEPH VARGHESE (BRAY)

Second JACOB JOSEPH (TALLAGHT)

Third AARON KURIAN (BRAY)

JUNIORS :

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

First SLEEVAN JOGGY (PHIBSBOROUGH)

Second ARLENE SANTHOSH (BLACKROCK)

Third LIBY TOBAN (TALLAGHT)

SENIORS :

First ASHVIN WILSON (TALLAGHT)

Second NOEL REJI (SWORDS)

Third ALBIN NILEESH (BLACKROCK)

SUPER SENIORS :

First LESLIN VINOD (BRAY)

Second ARPITHA BENNY (BLANCHARDSTOWN)

Third ANILIA ANIL (PHIBSBOROUGH)

GENERAL :

First VIGI THOMAS (PHIBSBOROUGH)

Second MARIAMMA NILEESH (BLACKROCK)

Third MEREENA VILSON (TALLAGHT)