മുംബൈ: പോലീസ് എന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് എത്തിയവര്‍ നടി പ്രത്യുഷ ബാനര്‍ജിയെ പീഡിപ്പിച്ചു. നടിയുടെ വീട്ടില്‍ അതിക്രമിച്ച് എത്തിയ സംഘം പോലീസാണെന്ന് പറഞ്ഞ് പ്രത്യുഷയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യുഷ കാന്ദിവാലി പോലീസില്‍ പരാതി നല്കി.പരാതി നല്‍കിയതായി നടി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. എട്ടംഗ സംഘമാണ് പ്രത്യുഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. പോലീസ് വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്.
ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന നടിയാണ് പ്രത്യുഷ ബാനര്‍ജി. ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലും പ്രത്യുഷ അഭിനയിച്ചിട്ടുണ്ട്. സസുരാല്‍ സിമര്‍ കാ ആണ് പ്രത്യുഷയുടെ മറ്റൊരു പ്രശസ്ത പരമ്പര.