ഭാര്യക്ക് തന്റെ അനിയനോടുള്ള ഇഷ്ടം മനസ്സിലാക്കിയ യുവാവ് ഇരുവരുടെയും വിവാഹം നടത്തി. ബിഹാറിലെ പട്‌നയ്ക്കടുത്തുള്ള ഭഗല്‍പുരയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഭഗല്‍പുര സ്വദേശിയായ പവന്‍ ഗോസ്വാമിയാണ് തന്റെ ഭാര്യ പ്രിയങ്കയെ അനിയന്‍ സാജന് കല്യാണം കഴിപ്പിച്ച് കൊടുത്തത്.ഗ്രാമവാസികളെയും ബന്ധുക്കളെയും പ്രദേശത്തെ ഒരു ആശ്രമത്തില്‍ വിളിച്ച് വരുത്തിയായിരുന്നു യുവാവ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശേഷം ഇദ്ദേഹം വധു വരന്‍മാര്‍ക്ക് മംഗളങ്ങള്‍ നേര്‍ന്നതിന് ശേഷം നാടു വിട്ടു. നാലു വര്‍ഷം മുന്‍പാണ് പവന്റെയും പ്രിയങ്കയുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് വയസ്സായ ഒരു മകളുമുണ്ട്.ഈ മകളെ ഇദ്ദേഹം ഇരുവരെയും ഏല്‍പ്പിച്ചു. തന്റെ കുടുംബത്തിന്റെ സമാധാനം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആശ്വസിപ്പിക്കാന്‍ എത്തുന്നവരോടുള്ള പവന്റെ മറുപടി.