കൊച്ചി: വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിൽ .കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. 2011-ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ആൻഡ് ലേൺ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയതാകട്ടെ 2015-ലും.
ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയിൽ 21 ശതമാനം ഒാഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. ഇതിനു പുറമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം.
Leave a Reply