മലപ്പുറത്ത് വാഹനാപകടത്തിൽ നവ വധുവിനും പതിനെട്ടുകാരനും ദാരുണാന്ത്യം. പെരിന്തൽമണ്ണ കൊളത്തൂരിലാണ് 3 ബൈക്കുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.അപകടത്തിൽ നവവധുവും പ്ലസ്‌ടു വിദ്യാർഥിയും മരിച്ചു.

കൊളത്തൂർ അമ്പലപ്പടി പുതുവാക്കുത്ത് അനസിന്റെ ഭാര്യ ജാസ്‌മിൻ(18), പലകപ്പറമ്പ് പള്ളിയാൽതൊടി ഹുസൈന്റെ മകൻ സൽമാൻ(18) എന്നിവരാണു മരിച്ചത്.കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ജാസ്‌മിന്റെയും അനസിന്റെയും വിവാഹം. ബന്ധുവീട്ടിൽനിന്ന് സൽക്കാരം കഴി‍ഞ്ഞു മടങ്ങുമ്പോഴാണ് അപകടം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്‌ച വൈകിട്ട് 7ന് കൊളത്തൂർ– മലപ്പുറം റോഡിൽ പുത്തില്ലം സ്‌കൂളിനു സമീപത്താണ് അപകടം. എതിരെ വന്ന സൽമാന്റെയും അനസിന്റെയും ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബൈക്കും ഇവരുടെ ബൈക്കുകളിൽ ഇടിച്ചു.പരുക്കേറ്റ 4 പേരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സൽമാൻ ഇന്നലെ പുലർച്ചെ 1.40നും ജാസ്‌മിൻ രാവിലെ 11നും മരിച്ചു.

കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ സൽമാൻ സ്കൂൾ ഫുട്ബോൾ ടീം അംഗമായിരുന്നു.