വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്റെ ഏറ്റുപറച്ചില്‍. സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കിയത്. രണ്ടായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫിംഗ് നടത്തിയെന്നും ബിബീഷ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകരയില്‍ മോര്‍ഫിംഗ് വീഡിയോകളുമായി ബന്ധപ്പെട്ട് വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.

ഇടുക്കിയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടകരയിലെ സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്ക്‌മെയ് ലിംങിന് ഉപയോഗിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. ബിബീഷിനെ അറസ്റ്റ് ചെയ്തത് കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ബിബീഷ് കോഴിക്കോട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടകര പ്രദേശങ്ങളിലെ കല്യാണ ഫോട്ടോകളും വീഡിയോകളും റെക്കോര്‍ഡ് ചെയ്യാന്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത് ബിബിഷാണ്. ഇങ്ങനെ നിര്‍മിക്കുന്ന വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളടേയും ഫോട്ടോകള്‍ അടര്‍ത്തി മാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ബിബീഷാണെന്നാണ് ആരോപണം. നാല് മാസം മുമ്പ് തന്നെ ഇത് സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന് മുമ്പ് തന്നെ ബിബീഷിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാമായിരുന്ന ഉടമയും നടപടിയെടുത്തില്ല. നാട്ടുകാരില്‍ നിന്നും പരാതിയുണ്ടായപ്പോള്‍ ചിത്രങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചുവെന്നായിരുന്നു സ്റ്റുഡിയോ ഉടമയുടെ നിലപാട്.

എഡിറ്റിംഗില്‍ മിടുക്കനായിരുന്നതിനാലാണ് ബിബീഷിനെതിരെ സ്റ്റുഡിയോ ഉടമകള്‍ നടപടിയെടുക്കാതിരുന്നത്. എന്നാല്‍ ഇയാള്‍ ഇവിടെ നിന്നും മാറി മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബിബീഷ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത വിവരം അറിഞ്ഞ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയതാണ് നിര്‍ണായകമായത്. ഇതില്‍ പ്രദേശത്തെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത 46,000ത്തോളം ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചതും.