ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം സിറ്റി കൗൺസിലിൽ നടന്നുകൊണ്ടിരിക്കുന്ന ബിൻ പണിമുടക്കിന് ഒരു പ്രധാന സംഭവമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. ബിൻ സ്ട്രൈക്കിന് പിന്നാലെ 7,000 ടൺ മാലിന്യങ്ങളാണ് തെരുവുകളിൽ അവശേഷിച്ചത്. സമരത്തിന് പിന്നാലെ കൗൺസിൽ 35 വാഹനങ്ങളും ജീവനക്കാരെയും ഏർപ്പെടുത്തി തെരുവ് വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്.
ശമ്പള തർക്കത്തെ തുടർന്നായിരുന്നു മാർച്ച് 11 മുതൽ യുണൈറ്റ് യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗൺസിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കൗൺസിൽ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഇതിനോടകം പാർലമെന്റിലും ഈ വിഷയം ശ്രദ്ധ നേടിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന മാലിന്യക്കൂമ്പാരങ്ങൾ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽ വിഷയം ഉന്നയിച്ചപ്പോൾ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നായിരുന്നു അവരുടെ മറുപടി.
മാലിന്യ ശേഖരണത്തിലെ കാലതാമസത്തിന് കാരണം ഡിപ്പോയിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് ജീവനക്കാർ നടത്തുന്ന പ്രതിഷേധമാണെന്ന് കൗൺസിൽ നേതാവ് ജോൺ കോട്ടൺ ആരോപിച്ചു. നിലവിലെ അവസ്ഥ ഖേദകരം ആണെന്നും, ഇത് ജനങ്ങളെ ദോഷകരമായി ബാധിക്കാൻ കൗൺസിൽ അനുവദിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പണിമുടക്കാനുള്ള അവകാശത്തെ അദ്ദേഹം ബഹുമാനിക്കുന്നുവെന്നും എന്നാൽ പ്രതിഷേധങ്ങൾ നിയമാനുസൃതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ കാരണം ദുരിതത്തിലാണ് ജനങ്ങൾ.
Leave a Reply