ഇന്ന്‍ (02/02/2016) ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആദര്‍ശ് മോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അപ്പ, അമ്മ, അന്ന
മൂന്നാം വയസ്സില്‍ തന്നെ ലോകരാജ്യങ്ങളുടെ മുഴുവന്‍ തലസ്ഥാന നഗരങ്ങളുടെ പേര് ഹൃദിസ്ഥമാക്കി ലോകജനതയെ അമ്പരപ്പിച്ച മിടുക്കനാണ് ആദര്‍ശ് ജോര്‍ജ്ജ്. അത് പോലെ തന്നെ ലോകത്തിലെ പ്രധാന രാജ്യങ്ങളുടെ എല്ലാം കറന്‍സികളുടെ പേര്, പ്രധാനമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവയെല്ലാം മൂന്നാം വയസ്സില്‍ തന്നെ മണി മണി പോലെ പറയുമായിരുന്നു ഈ കൊച്ചു മിടുക്കന്‍.

കാര്‍ഷള്‍ട്ടണിലെ വെല്ലോവാക്കില്‍ താമസിക്കുന്ന അനീഷ്‌ജോര്‍ജ്ജിന്റെയും മഞ്ജു അനീഷിന്റെയും മകനാണ് ഓര്‍മ്മശക്തി കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച ആദര്‍ശ്. രണ്ടര വയസ്സില്‍ തന്നെ കാര്യങ്ങള്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിരുന്ന ആദര്‍ശ് അപ്പയെയും അമ്മയെയും ചോദ്യശരങ്ങള്‍ കൊണ്ട് ബുധിമുട്ടിക്കുമായിരുന്നു. നഴ്സറിയില്‍ പോലും പോകാന്‍ തുടങ്ങും മുന്‍പേ വീട്ടിലെ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ തിരഞ്ഞു തുടങ്ങിയിരുന്നു ആദര്‍ശ്.

ആദര്‍ശിന്റെ അപ്പ അനീഷ്‌ മാതലാനില്‍ ജോലി ചെയ്യുന്നു. അമ്മ മഞ്ജു സെന്റ്‌ ഹെലിയെര്‍ ഹോസ്പിറ്റലില്‍ നഴ്സ് ആണ്. അപ്പയുടെയും അമ്മയുടെയും കുഞ്ഞനുജത്തി അന്നയുടെയും കൂടെ കളിച്ചും പഠിച്ചും വളരുന്ന ആദര്‍ശിന് വലുതാകുമ്പോള്‍ ഡോക്ടര്‍ ആകാനാണ് ആഗ്രഹം. പഠനത്തോടൊപ്പം കഥാ രചന, കവിതാ രചന തുടങ്ങിയ മേഖലകളിലും ആദര്‍ശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോബ്മ നടത്തിയ കവിതാ രചന മത്സരത്തിന്‍റെ സമ്മാനം പ്രശസ്ത നടന്‍ മധു സാറില്‍ നിന്ന് നേടിയത് തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ആദര്‍ശ് കരുതുന്നു.

ലോക പ്രശസ്തയായി മാറിയ നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായ്ക്കൊപ്പം ഒരു പുസ്തക രചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആദര്‍ശ് ഇപ്പോള്‍. ആദര്‍ഷും മലാലയും ഉള്‍പ്പെടെ എട്ടു കുട്ടികള്‍ ചേര്‍ന്നാണ് ഈ ബുക്കിന്റെ രചന നടത്തുന്നത്. www.lovewithoutreason.com എന്ന ചാരിറ്റി സംഘടനയുടെ ധനശേഖരണം മുന്‍നിര്‍ത്തിയാണ് ഈ ബുക്കിന്‍റെ രചന നിര്‍വഹിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദര്‍ശ് മോന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍

anish