ജോജി തോമസ്

സമൂഹത്തിൻെറയും സഭയുടെയും അടിസ്ഥാനശിലകൾ എന്ന് പറയുന്നത് കുടുംബങ്ങളാണ്. യുവതലമുറയെ കരുപിടിപ്പിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആധുനിക കാലഘട്ടത്തിൽ തിരക്കേറിയ ജീവിതശൈലിക്കിടയിൽ കുടുംബങ്ങളുടെ ധാർമിക മൂല്യങ്ങളിൽ പലതരത്തിലുള്ള മൂല്യ ചോർച്ച വന്നിട്ടുണ്ട്. ഇവിടെയാണ് കുടുംബനവീകരണത്തിൻറെ പ്രാധാന്യം. കുടുംബങ്ങളെ നവീകരിക്കുക സഭയുടെ മൂല്യങ്ങൾക്ക് ഒത്തു കൊണ്ടു വരികയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിൻെറ നേതൃത്വത്തിലുള്ള കുടുംബ നവീകരണ ധ്യാനം ഈ ആഴ്ച അവസാനം നടക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാദർ ജോർജ് പനയ്ക്കലിനും, ഫാ. തോമസ് കോഴിമലയ്ക്കും ഒപ്പം വിൻസെൻഷ്യൻ വൈദികരും, MCBS വൈദികരും ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായിട്ട് ഗ്രെയിറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലുള്ള എല്ലാ കുടുംബങ്ങളെയും ആഹ്വാനം ചെയ്തിരിക്കുകയാണ്.  ജൂൺ 5,6,7 (വെള്ളി.ശനി.ഞായർ) തീയതികളിൽ രാവിലെ 11.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഈ ധ്യാനം ലഭ്യമാണ്.

YouTube channel: https://www.youtube.com/user/UKDivine
Facebook page: https://www.facebook.com/drcuk