ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

 

എടത്വ: സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി. 24 മഹായിടവകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആംഗ്ലിക്കന്‍ സഭാ ആഗോള പ്രിമേറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന് ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേര്‍ന്ന പ്രൗഢഗംഭീരമായ ഊഷ്മള പൗര സ്വീകരണം നല്‍കി.

മാത്യ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ മൈതാനത്ത് 3 മണിക്ക് എത്തിയപ്പോള്‍ ബിഷപ്പിന്റെ പ്രായം കണക്കാക്കി 64 മുത്തുക്കുടകള്‍ ഏന്തി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബിഷപ്പിനെ സ്‌കൂള്‍ കവാടത്തില്‍ എരിരേറ്റു. അലോഷ്യസ് കുടുംബത്തിന്റെ അഭിമാനമായ ബിഷപ്പ് തോമസ് കെ. ഉമ്മനെ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ മണകുന്നേല്‍ ഹാരമണിയിച്ച് സ്വീകരിച്ചു. എടത്വാ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ടെസ്സി ജോസ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ കോര്‍പറേറ്റീവ് മാനേജ്മെന്റ് ഓഫ് സ്‌കൂള്‍സ് സെന്‍ട്രല്‍ പി.ടി.എ വൈസ് പ്രസിഡന്റും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അദ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യം പ്രധാന അധ്യാപകന്‍ ബേബി ജോസഫ് എന്നിവര്‍ സമ്മാനിച്ചു.

തുടര്‍ന്ന് വിവിധ സഭകളും മാതൃ ഇടവക അംഗങ്ങളും ,എടത്വാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സാമുദായിക- സാംസ്‌കാരിക – രാഷ്ട്രീയ- സന്നദ്ധ സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് അംഗങ്ങളും മാത്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സമിതികളും എടത്വായിലെ മോട്ടോര്‍ വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ എടത്വാ ജംഗ്ഷനിലേക്ക് ആനയിച്ചു.

OMM 2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന അലങ്കരിച്ച തുറന്ന വാഹനത്തില്‍ ബിഷപ്പിനെ മാതൃഇടവകയിലെയും ഉപസഭകളിലെയും വിശ്വാസികളും ആദ്യാക്ഷരം കുറിച്ച കുന്തിരിക്കല്‍ സി.എം.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി സമൂഹവും ജന്മനാടും ചേര്‍ന്ന് കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. ട്രസ്റ്റി വര്‍ക്കി ഇട്ടിയവിര ഹാരാര്‍പ്പണം നടത്തി. റോഡിന്റെ ഇരുവശത്തായി നിന്നിരുന്ന നൂറ് കണക്കിന് നാട്ടുകാരെ കൈ വീശി അഭിവാദ്യം ചെയ്തപ്പോള്‍ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ സതീര്‍ത്ഥ്യരോട് തോളില്‍ തട്ടി കുശലം ചോദിക്കാനും മറന്നില്ല.

അതിന് ശേഷം നടന്ന അനുമോദന യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപോലീത്ത അദ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ ബിഷപ്പ് തോമസ് ഏബ്രഹാം, എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ മണകുന്നേല്‍, ആനപ്രമ്പാല്‍ മര്‍ത്തോമ പള്ളി വികാരി റവ. കെ.ഇ. ഗീവര്‍ഗ്ഗീസ്, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കുട്ടനാട് ശാഖാ പ്രസിഡന്റ് റവ. വി.ജെ. ഉമ്മന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, വൈസ് പ്രസിഡന്റ് രമണി എസ് ഭാനു, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂപ് പുഷ്പാകരന്‍, തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുണ്‍, എടത്വാ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ്, ഡേവിഡ് ജോണ്‍, പി.ഐ ചാണ്ടി പൂവക്കാട്ട് ,ബേബി കുര്യന്‍ ആറ്റുമാലില്‍, എന്നിവരെ കൂടാതെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മോഡറേറ്റര്‍ മോസ്റ്റ് റവ.തോമസ് കെ.ഉമ്മനും ഡോ.സൂസന്‍ തോമസും മറുപടി പ്രസംഗം നടത്തി.

കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ പള്ളി വികാരി റവ.ജോണ്‍ ഐസക്ക് സ്വാഗതവും ട്രസ്റ്റി വര്‍ഗ്ഗീസ് ഉമ്മന്‍ കൃതജ്ഞതയും അറിയിച്ചു. ഇടവകയുടെ ഉപഹാരം സെക്രട്ടറി ലിസി വര്‍ഗ്ഗീസ്സും സി.എം. എസ് സ്‌കൂളിന്റെ ഉപഹാരം ഹെഡ്മാസ്റ്റര്‍ ജോണ്‍ വര്‍ഗ്ഗീസും സമ്മാനിച്ചു.

സ്വീകരണ വേദിയില്‍ ബൊക്കകളും മാലകളും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും ഒഴിവാക്കി പകരം സി.എസ്.ഐ മിഷന്‍ ഫീല്‍ഡുകളില്‍ ഉപയോഗിക്കത്തക്ക നിലയില്‍ ഉളള ഷാളുകള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ചതിനും ചിട്ടയായ നിലയില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ച സംഘാടക സമിതിയോടും വികാര ഭരിതനായി സഭയുടെ പരമാധ്യക്ഷ്യന്‍ നന്ദി പറയുമ്പോള്‍ പുറത്ത് അനുഗ്രഹമാരി പോലെ വേനല്‍മഴ തകര്‍ത്തു പെയ്യുകയായിരുന്നു.