ക്രിപ്റ്റോ കറന്‍സിയുടെ ഭാവി എന്താവുമെന്ന് ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴും ഈ രംഗത്ത് ബഹുദൂരം മുന്നിലെത്തിയ ജപ്പാന്‍ ഇതാണ് ഫ്യൂച്ചര്‍ കറന്‍സി എന്ന് തീര്‍ച്ചപ്പെടുത്തി മുന്നോട്ട് നീങ്ങുകയാണ്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി മുന്‍പോട്ടു പോകുന്ന ജാപ്പനീസ് സമ്പദ് വ്യവസ്ഥയില്‍ പുതിയ ചുവട് വയ്പ്പ് ആയിരിക്കും തൊഴിലാളികള്‍ക്ക് ക്രിപ്റ്റോ കറന്‍സിയായി ശമ്പളം നല്‍കാനുള്ള നീക്കം.
അടുത്ത വര്‍ഷം ആദ്യം മുതല്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം ബിറ്റ് കോയിന്‍ ആയി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് ജാപ്പനീസ് ഇന്‍റര്‍നെറ്റ് കമ്പനിയായ ജിഎംഒ ഗ്രൂപ്പ് ആണ്. നാലായിരത്തോളം തൊഴിലാളികളാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ബിറ്റ് കോയിന്‍ ആയി നല്‍കാനാണ് കമ്പനി ഒരുങ്ങുന്നത്.
എന്നാല്‍ ബിറ്റ് കോയിന്‍ വിമര്‍ശകര്‍ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന ആരോപണവുമായി എത്തിയിട്ടുണ്ട്. വിലയില്‍ ചാഞ്ചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബിറ്റ് കോയിന്‍ എങ്ങനെ ശമ്പളം നല്‍കാന്‍ ഉപയോഗിക്കും എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍ വ്യക്തമായ ഉത്തരവുമായി ആണ് ജിഎംഒ മുന്നോട്ട് പോകുന്നത്. ശമ്പളത്തിന്റെ ഒരു ഭാഗം ബിറ്റ് കോയിന്‍ ആയി നല്‍കുമ്പോള്‍ ബിറ്റ് കോയിന്റെ അന്നത്തെ വിപണി വിലക്ക് അനുസരിച്ച് മൂല്യനിര്‍ണ്ണയം നടത്തിയാവും ഇത് നല്‍കുന്നത്. തൊഴിലാളികള്‍ക്ക് വേണമെങ്കില്‍ ഈ ബിറ്റ് കോയിന്‍ അന്ന് തന്നെ എക്സ്ചേഞ്ച് ചെയ്ത് പണമാക്കി മാറ്റാന്‍ സാധിക്കും. അതല്ല ബിറ്റ് കോയിന്‍ ആയി സൂക്ഷിക്കണമെങ്കില്‍ അങ്ങനെയുമാവാം.
ശമ്പളമായി ലഭിക്കുന്ന ബിറ്റ് കോയിന്‍ അങ്ങനെ തന്നെ സൂക്ഷിച്ചാല്‍ വിലവര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ വന്‍ നേട്ടം കൊയ്യാനുള്ള അവസരമാണ് കൈവരുന്നത്. ബിറ്റ് കോയിന്‍ വില ഇടിഞ്ഞാല്‍ നഷ്ടം വരാനുള്ള സാദ്ധ്യതയും തുല്യമായ അളവില്‍ ഉണ്ടെന്ന് മാത്രം.
യുകെയില്‍ ക്രിപ്റ്റോ കറന്‍സി രംഗത്തെ മുന്‍നിര സ്ഥാപനമായ സിസിആര്‍ബി ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് വേതനത്തിന്റെ ഒരു ഭാഗം ക്രിപ്റ്റോ കാര്‍ബണ്‍ ആയി നല്‍കി വരുന്നുണ്ട്. ബിറ്റ് കോയിനെ അപേക്ഷിച്ച് നോക്കിയാല്‍ പബ്ലിക് യൂസബിലിറ്റി കൂടി ഉണ്ടെന്നതാണ് ക്രിപ്റ്റോ കാര്‍ബണിന്‍റെ മെച്ചം.
Leave a Reply