കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാണിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ. കോഴിക്കോട് പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു നഡ്ഡ.
കേരളത്തില്‍ പ്രതിദിനം ശരാശരി 20,000 കേസുകളുണ്ട്. നിലവില്‍ 1.08 ലക്ഷം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കേസുകളുടെ 50 ശതമാനവും കേളത്തില്‍ നിന്നാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഇപ്പോഴുള്ളത് കേരള മോഡലല്ല കെടുകാര്യസ്ഥതയയുടെ മോഡലാണ് അദ്ദേഹം പറഞ്ഞു.
ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് ഫലപ്രദം, എന്നാല്‍ കേരളം 70 ശതമാനം ടെസ്റ്റുകളും നടത്തിയത് ആന്റിജന്‍ ടെസ്റ്റുകളാണ്. അതുകൊണ്ടാണ് കോവിഡ് ഇത്രയധികം വര്‍ധിച്ചത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തേണ്ട കാര്യങ്ങള്‍ കേരളത്തില്‍ എടുത്തിട്ടില്ല. സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി 267.35 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിനും മൂന്നാം തരംഗത്തിന് സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും നല്‍കിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വികസനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഐഎസ് തീവ്രവാദസംഘടനയുടെ റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറുന്നുവെന്നത് ആശങ്കാജനകമാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്നത് അപമാനകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് നാണക്കേടാണ്. ബലാത്സംഗങ്ങള്‍ നടക്കുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലെന്നത് സങ്കടകരമാണ്. പൊലീസ് ഇവിടെ കാഴ്ചക്കാരാണ്, . കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നഡ്ഡ പറഞ്ഞു.
Leave a Reply