ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഹാട്രിക് പ്രതീക്ഷ പൊളിച്ച് ബിജെപി അധികാരമുറപ്പിച്ചു. 70 അംഗ നിയമസഭയില്‍ 48 സീറ്റില്‍ ലീഡ് നേടി ബിജെപി വിജയമുറപ്പിച്ചപ്പോള്‍ 22 സീറ്റില്‍ മാത്രമാണ് എഎപി ലീഡ് ചെയ്യുന്നത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ രണ്ടാമനുമായ മനീഷ് സിസോദിയവും പരാജയപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. 2020 ലേതു പോലെ തന്നെ കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാനായില്ല. ഇടയ്ക്ക് രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോട്ട് പോയി.
വിജയമുറപ്പിച്ചതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബിജെപി നേതൃത്വം. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ പറഞ്ഞു.
ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ലീഡ് നില. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വികസനവും അഴിമിത രഹിത ഭരണവും ആഗ്രഹിച്ചതിന്റെ ഭാഗമാണ് ജനവിധി. ജനം വീണ്ടും പ്രധാനമന്ത്രിയായി മോഡിയെ അധികാരത്തിലേറ്റിയത് വികസനം ആഗ്രഹിച്ചതു കൊണ്ടാണ്. ഡല്‍ഹിയില്‍ ബിജെപി ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്നും വീരേന്ദ്ര സച്ചദേവ പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply