ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി വി.എച്ച്.പി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. രാജസ്ഥാന്‍ ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതായും പൊലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങെരുതെന്നും കരഞ്ഞ് കൊണ്ട് തൊഗാഡിയ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതല്‍ തൊഗാഡിയയെ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. കാണാതായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തൊഗാഡിയയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
പത്തുവര്‍ഷം മുന്‍പ് തൊഗാഡിക്കെതിരെ രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയിരുന്നു. തുടര്‍ന്നാണ് കാണാതാകല്‍ നാടകം അരങ്ങേറിയത്. കാണാതായതുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
Leave a Reply