കര്‍ണാടകയില്‍ സ്കൂളിൽ കയറി ഒരു അധ്യാപികയെ പരസ്യമായി ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ബിജെപി നേതാവിന്റെ വിഡീയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.എതിർക്കുന്നവരുടെ വായയടപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ പല വഴികള്‍ കാട്ടാറുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ തല്ലിത്തോല്‍പിക്കുന്ന കാഴ്ചയായിരുന്നു ഇത്.ബെംഗളൂരുവിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയാണ് ബിജെപി നേതാവായ രാമകൃഷ്ണനപ്പയുടെ അക്രമത്തിന് ഇരയായത്. സ്കൂൾ ഇയാളിൽ നിന്ന് 70,000 രൂപ കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ അല്പം വൈകിയത് തെല്ലൊന്നുമല്ല ഇയാളെ പ്രകോപിച്ചത്. സ്കൂളിൽ എത്തി പരസ്യമായി അധ്യാപികയ്ക്ക് നേരേ അക്രമം അഴിച്ചുവിടുകയാണ് നേതാവ് ചെയ്തത്.
വിഡിയോയിൽ ഇയാൾ അധ്യാപികയെ ക്രൂരമായി മർദിക്കുന്നതും ചീത്തവിളിക്കുന്നതും കാണാം. മൃഗങ്ങളെ കെട്ടാൻ ഉപയോഗിക്കുന്ന കയറുപോയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയും, ക്യാബിനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു. വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ആ സമയത്ത് സ്കൂളിൽ ഉണ്ടായിരുന്നത്. പോലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ