ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആസാം, മേഘാലയ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണു പുറത്തുവിട്ടത്. ആന്ധ്രയില്‍നിന്നുള്ള 23, മധ്യപ്രദേശില്‍നിന്ന് ആറ്, ഒഡീഷയില്‍നിന്ന് അഞ്ച്, ആസാം, മേഘാലയ- ഒന്ന് എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ എണ്ണം. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഒഡീഷയിലെ പൂരിയില്നിന്നു മത്സരിക്കും.
ഇതുവരെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ടയില്‍, സംസ്ഥാന നേതാക്കളെ മാറ്റിനിര്‍ത്തി മറ്റൊരാള്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ബിജെപിയുടെ ദേശീയ നേതൃത്വം വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ആ നിയോഗം ഏല്പിക്കുന്നത് ആരെയാകണമെന്നതില് ദേശീയതലത്തിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന.
Leave a Reply