ബ്ലാക്ക്‌ബേൺ: ബ്ലാക്ക്‌ബേൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) ഫെബ്രുവരി 14, 2026-ന് നടന്ന 22-ാമത് വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടന 23-ാം പ്രവർത്തന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.

യോഗത്തിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ് – അജിൽ ജോസഫ്

വൈസ് പ്രസിഡന്റ് – ഷാരിക മനോജ് നായർ

സെക്രട്ടറി – ജിൻസി ഷിബു വെളുത്തെപ്പിള്ളി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോയിന്റ് സെക്രട്ടറി – ജോൺ മാത്യു

ട്രഷറർ – റെജി ചാക്കോ

ജോയിന്റ് ട്രഷറർ – ഏലിക്കുട്ടി വർഗീസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിജോയ് കോര, സുനിൽ തോമസ്, അനിൽകുമാർ സദാനന്ദൻ, എജി ജോർജ്, രമ്യ ചന്ദ്രശേഖരൻ, ബിൻസി രാജേഷ്, ലൈജി പൗലോസ്.

യോഗത്തിൽ മുൻ പ്രസിഡന്റ് രാജേഷ് കുടിലിൽ ഉൾപ്പെടെയുള്ള മുൻ കമ്മിറ്റിയംഗങ്ങളുടെ സേവനങ്ങളെ അനുസ്മരിച്ചു നന്ദി രേഖപ്പെടുത്തി. സംഘടനയുടെ വളർച്ചക്കും ഐക്യത്തിനും നൽകിയ സംഭാവനകൾ അംഗങ്ങൾ പ്രത്യേകം പ്രശംസിച്ചു.