പാക്കിസ്ഥാനിലെ പെഷവാര്‍ പള്ളിയില്‍ ചാവേര്‍സ്‌ഫോടനം. പെഷവാറിലെ പൊലീസ് ഹൗസിങ് ബ്ലോക്കിനു സമീപത്തെ മസ്ജിദിലാണു സ്ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണു രണ്ടുനില കെട്ടിടത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ 28 പേര്‍ മരിച്ചതായും 150 പേര്‍ക്കു പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം ഉണ്ടായ സമയത്ത് 260 ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പെഷവാര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിക്കുകയും തൊണ്ണൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ് ലേഡി റീഡിങ് ഹോസ്പിറ്റല്‍ വക്താവ് മുഹമ്മദ് അസിം പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നിരവധി ആളുകള്‍ അതിനടിയിലുണ്ടെന്നു കരുതുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ സിക്കന്ദര്‍ ഖാന്‍ വ്യക്തമാക്കി.
അവശിഷ്ടങ്ങള്‍ നീക്കാനും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനും പൊലീസും പ്രദേശവാസികളും പരിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ പിടിവി പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മരണസംഖ്യ ഒയരാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply