ബീഹാര്‍ മുസഫര്‍പൂര്‍ ജില്ലയില്‍ ഒമ്പത് കുട്ടികളുടെ മരണത്തിന് കാരണമായ കാര്‍ ബിജെപി നേതാവിന്റെതെന്ന് ആരോപണം. ശനിയാഴ്ച വൈകുന്നേരമാണ് ദേശീയ പാത മുറിച്ച്കടക്കുവാന്‍ കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബൊലേറോ കാര്‍ പാഞ്ഞുകയറിയത്.
അപകടത്തിന് കാരണമായ വാഹനം സിതാമര്‍ഹി ജില്ലയിലെ ബിജെപി നേതാവ് മനോജ് ബൈതയുടെതാണെന്ന് പൊലീസ് പറഞ്ഞു. അപകടമുണ്ടായപ്പോള്‍ മനോജ് വാഹനത്തിലുണ്ടായിരുന്നുവെന്നും കുട്ടികളെ ഇടിച്ചിട്ടയുടന്‍ ഡ്രൈവര്‍ക്കൊപ്പം ഇയാളും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ ആദ്യമെ ആരോപിച്ചിരുന്നു. നേതാവും ഡ്രൈവറും ഇപ്പോള്‍ ഒളിവിലാണ്. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സര്‍ക്കാറിനെ കുറ്റപ്പെടുത്തി. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ബി.ജെ.പിയുടെ ബോര്‍ഡ് ഉണ്ടായിരുന്നെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിന് പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും അധ്യാപകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.അപകടത്തില്‍ 24 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply