ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് ആഴ്ച മുൻപ് യോർക്ക്ഷയറിൽ നിന്ന് കാണാതായ 34 കാരിയുടെ മൃതദേഹം കണ്ടെത്തി. ഡെർവെന്‍റ് നദിയിൽ വിക്ടോറിയ ടെയ്​ലറിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിക്ടോറിയയുടെ സ്വകാര്യ വസ്തുക്കൾ മൃതദേഹം കണ്ടെത്തിയതിന് അടുത്ത് നിന്ന് തന്നെ കണ്ടെത്തിയെന്ന് നോർത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. ഇവരെ അവസാനമായി കണ്ടത് സെപ്റ്റംബർ 30 നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറ്റവും അവസാനമായി കണ്ട ദിവസം ഇവർ ഡെർവെന്‍റ് നദിയുടെ കരയിലായുള്ള പാർക്കിലൂടെ നടക്കുന്നത് സിസിടിവിയിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗികമായി തിരിച്ചറിയൽ ഇനി നടത്തേണ്ടതായി ഉണ്ടെങ്കിലും വിക്ടോറിയയുടെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് നോർത്ത് യോർക്ക്ഷയർ അസിസ്റ്റന്‍റ് ചീഫ് കോൺസ്റ്റബിൾ വെയ്ൻ ഫോക്സ് പറഞ്ഞു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാതായി ഒരാഴ്ചയ്ക്ക് ശേഷവും വിക്ടോറിയയെ കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ഇവർ നദിയിൽ വീഴാനുള്ള സാധ്യത പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നദിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിക്ടോറിയയെ കണ്ടെത്തുന്നതിനായി 10,000-ത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. വിക്ടോറിയ ഹോം കെയർ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.