ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഒരു പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിലാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. ഓൾ സെയിൻ്റ്‌സ് ചർച്ചിന് പുറത്ത് ഉപേക്ഷിച്ച ബാഗിൽ ഒരു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് നോട്ടിംഗ് ഹില്ലിലെ പോവിസ് ഗാർഡനിലേക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:46 ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ലണ്ടൻ ആംബുലൻസ് സർവീസ് എത്തി കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞിൻറെ അമ്മയെ കണ്ടെത്താൻ അടിയന്തിര അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ പ്രായമോ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നു തുടങ്ങിയ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇത് വളരെ സങ്കടകരമായതും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ പ്രസവിച്ച കുഞ്ഞിൻറെ അമ്മയെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞിന്റെ അമ്മയെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. നിങ്ങൾ മരിച്ച കുഞ്ഞിന്റെ അമ്മയാണെങ്കിൽ ഉടനെ പോലീസിന്റെയോ ആരോഗ്യവിദഗ്ധരുടെയോ മുന്നിൽ വരാൻ പോലീസ് അഭ്യർത്ഥിച്ചു. കുഞ്ഞിനെ പ്രസവിച്ച സ്ത്രീയെ കുറിച്ച് ശരിക്കും ആശങ്കയുണ്ടെന്നും അവർക്ക് വൈദ്യസഹായവും പിൻതുണയും ആവശ്യമാണെന്നും പോലീസ് മേധാവി പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ CAD 3431/25 MARCH എന്ന റഫറൻസ് നൽകി 101 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.