തൃപ്പൂണിത്തുറ എരൂരില്‍ ചെളിയില്‍ പൂണ്ട നിലയില്‍ യുവാവിന്റെ മൃതദേഹം. എരൂര്‍ സ്വദേശി സനല്‍ (41) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുനിലിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചെളിയില്‍ പൂണ്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ
അറിയാനാകൂ എന്ന് പോലീസ് അറിയിച്ചു.
Leave a Reply