ലണ്ടൻ :  ബൊളീവിയ ക്രിപ്റ്റോ കറൻസികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കികൊണ്ട്, ബാങ്കുകൾക്ക്  ക്രിപ്‌റ്റോ കറൻസികളിൽ ഇടപാടുകൾ നടത്തുവാനുമുള്ള അംഗീകാരം നൽകി. 2014ൽ  ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് പുതിയ നിയമനിർമ്മാണത്തിലൂടടെ രാജ്യം എടുത്ത് കളഞ്ഞത്.

ബൊളീവിയയുടെ സെൻട്രൽ ബാങ്ക്, ബാൻകോ സെൻട്രൽ ഡി ബൊളീവിയ, ബിറ്റ്‌കോയിൻ, ക്രിപ്‌റ്റോ പേയ്‌മെൻ്റുകൾ എന്നിവയുടെ നിരോധനം നീക്കുകയും, പണമിടപാട് സംവിധാനം നവീകരിക്കുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങളെ ഡിജിറ്റൽ അസറ്റുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനും അനുവദിക്കുന്നു. ബൊളീവിയയുടെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനും ലാറ്റിനമേരിക്കയിലെ ക്രിപ്‌റ്റോ റെഗുലേഷനുകളുമായി ഒന്നിച്ച് നിന്ന് വളരാനുമാണ് ഈ നീക്കം നടത്തിയതെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.

ബൊളീവിയ പ്രോ-ക്രിപ്റ്റോ ലാറ്റിൻ അമേരിക്കൻ ലീഗിലും ചേർന്നു. അടുത്തിടെ അംഗീകരിച്ച ചട്ടങ്ങൾ വഴി അംഗീകൃത ഇലക്ട്രോണിക് ചാനലുകൾ വഴി ക്രിപ്‌റ്റോകറൻസികളിൽ ഇടപാട് നടത്താൻ ബാങ്കുകളെ രാജ്യം അനുവദിക്കുന്നു. ഇപ്പോൾ ക്രിപ്‌റ്റോകറൻസികൾ നിയമപരമായ ടെൻഡറായി സ്വീകരിച്ചിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതു വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ, ബാൻകോ സെൻട്രൽ ഡി ബൊളീവിയ പൊതുജനങ്ങൾക്കായി ഒരു ബോധവൽക്കരണ പരിപാടി സൃഷ്ടിക്കാനും പദ്ധതിയിടുന്നു. ക്രിപ്‌റ്റോകറൻസികൾ എങ്ങനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനാണ് ഈ പദ്ധതി ശ്രമിക്കുന്നത്. ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ്, ഫിനാൻഷ്യൽ സിസ്റ്റം സൂപ്പർവൈസറി അതോറിറ്റി, സെൻട്രൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്. മൂന്ന് സർക്കാർ സ്ഥാപനങ്ങൾ റെഗുലേറ്ററി അപ്‌ഡേറ്റ് തയ്യാറാക്കി, അത് ജൂൺ 26 മുതൽ പ്രാബല്യത്തിലും വന്നു.

ലാറ്റിൻ അമേരിക്കയിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ നിർദ്ദേശങ്ങളുമായി ബൊളീവിയയുടെ ക്രിപ്‌റ്റോ റെഗുലേഷനെയും അവർ സഹകരിപ്പിക്കുന്നു. നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തകരുന്ന സമ്പദ്‌വ്യവസ്ഥയും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവുമായി പൊരുതുകയാണ്, അതുകൊണ്ട് തന്നെ ബദൽ സാമ്പത്തിക പരിഹാരങ്ങൾ തേടാൻ അവരെ നിർബന്ധിതരാക്കുന്നു. 2021 ൽ ഡോളറിനൊപ്പം ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ച ലോകത്തിലെ ഏക രാജ്യവും , ലാറ്റിനമേരിക്കയിലെ ആദ്യത്തെ രാജ്യവുമാണ് എൽ സാൽവഡോർ. മെക്സിക്കോ ക്രിപ്‌റ്റോകറൻസിയെ നിയമപരമായ ടെൻഡറായി അംഗീകരിക്കുന്നില്ല, എന്നാൽ മൂല്യ കൈമാറ്റങ്ങൾക്കും പേയ്‌മെൻ്റുകൾക്കുമായി അത് സ്വീകരിക്കുന്നു. കൂടാതെ, കേന്ദ്രീകൃത എക്സ്ചേഞ്ചുകളിലെ ക്രിപ്‌റ്റോകറൻസി വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന് മെക്സിക്കോ നികുതിയും ചുമത്തുന്നു.

ക്രിപ്‌റ്റോ കറൻസികളുടെ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്രിപ്‌റ്റോ അനുകൂലമായി മാറിയ മറ്റൊരു രാജ്യമാണ് ബ്രസീൽ. ക്രിപ്‌റ്റോ കറൻസികളിൽ നിന്ന് ലാഭിക്കുന്ന ലാഭത്തിന് 15% നികുതി ഏർപ്പെടുത്തികൊണ്ട് 2023-ൽ രാജ്യം ആദായനികുതി നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ അർജൻ്റീന, എൽ സാൽവഡോർ സ്ഥാപിച്ച മാതൃക പിന്തുടർന്ന്, വ്യാപകമായ പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിൽ ബിറ്റ്കോയിനിനെ അനുകൂലിച്ച പ്രസിഡൻ്റിനെ അടുത്തിടെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.