ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു. 43 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. അന്ധേരിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം.
1996ല്‍ മാസൂം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 20ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ സഹനടനായാണ് അദ്ദേഹം അഭിനയിച്ചിട്ടുളളത്.

തിര്‍ച്ചി ടോപ്പിവാലെ (1998), കഹി പ്യാര്‍ ന ഹോ ജായെ (2000), പേയിംഗ് ഗസ്റ്റ് (2009), വാണ്ടഡ് (2009) എന്നീ ചിത്രങ്ങളിലും സഹതാരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യെ ദൂരിയാന്‍ എന്ന ചിത്രത്തില്‍ 2011ലാണ് അദ്ദേഹം അവസാനമായി ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഫാട്ടി പാഡി ഹെ യാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇതിനിടെയാണ് ഇന്ദറിന്റെ മരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for bollywood-actor-inder-kumar-passes-away

സല്‍മാന്‍ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധമുളള ഇന്ദര്‍ സല്‍മാനുമായി പല ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്. 2014ല്‍ ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അറസ്റ്റിലായിരുന്നു. എന്നാല്‍ ബലാത്സംഗം അല്ല നടന്നതെന്നും താനും സ്ത്രീയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഇന്ദര്‍ പിന്നീട് വെളിപ്പെടുത്തി. ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യും.