ന്യൂസ് ഡെസ്ക്

പ്രശസ്ത ബോളിവുഡ് താരം ശ്രീദേവി അന്തരിച്ചു.  കാർഡിയാക് അറസ്റ്റിനെ തുടർന്ന് ദുബായിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ശ്രീദേവിയ്ക്ക് 54 വയസായിരുന്നു പ്രായം. മോഹിത് മർവായുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിയിൽ എത്തിയത്. ഭർത്താവ് ബോണി കപൂറിനും ഇളയ മകൾ കുഷിയ്ക്കും ഒപ്പമാണ് ശ്രീദേവി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞ് നൂറു കണക്കിന് ആരാധകരാണ് മുംബയിലെ അവരുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാലതാരമായി സിനിമയിൽ വന്ന ശ്രീദേവി ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തയായ നടികളിൽ ഒരാളാണ്. രാജ്യം പദ്മശ്രീ നല്കി ശ്രീദേവിയെ 2013 ൽ ആദരിച്ചിരുന്നു. ഹിന്ദി കൂടാതെ തമിൾ, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശസ്തരായ നടീനടന്മാർ ശ്രീദേവിയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.