യുവതികളെ കെണിയില്‍പ്പെടുത്തി വിദേശത്ത് എത്തിച്ച് ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്ന ബോളിവുഡ് നൃത്ത സംവിധായിക ആഗ്നസ് ഹാമില്‍ട്ടനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ഇവര്‍ നൃത്ത, അഭിനയ ക്ലാസുകള്‍ ഇവര്‍ പെണ്‍വാണിഭത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു.

ഇവര്‍ക്ക് ബോളിവുഡിലെ ധാരാളം സൂപ്പര്‍താരങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്തെ് ഡാന്‍സ് ബാറുകളില്‍ നിന്ന് ഒരുപാട് പണം സമ്പാദിക്കാം എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എത്തിച്ചിരുന്നതാകട്ടെ വിദേശത്തെ വേശ്യാലയങ്ങളിലും. ഒരാള്‍ക്ക് 40,000 രുപ വീതമായിരുന്നു ഹാല്‍മില്‍ട്ടന്റെ പ്രതിഫലം. നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ ചതിയില്‍ പെട്ടതായാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗ്‌നസ് വേശ്യാവൃത്തിക്കായി അയച്ച യുവതികളില്‍ ൊരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് ആഗ്‌നസിന് പിടി വീണത്. കെനിയയിലെ നല്ല ഹോട്ടലില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഹാല്‍മില്‍ട്ടന്‍ പരിചയത്തിലുളള യുവതിയെ കെനിയയിലേയ്ക്ക് അയക്കുകയായിരുന്നു. നെയ്റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി.