രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുമായി യുകെയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന് മുദ്രാവാക്യം വിളികളോടെ ബോള്‍ട്ടിലും ആവേശകരമായ വരവേല്പ്പ്. കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് പിന്നാലെയാണ് രാഹുല്‍ ബോള്‍ട്ടണിലെത്തിയത്.ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി ഓഫീസിന്റെയും പ്രിയദര്‍ശിനി ലൈബ്രറിയുടെ ഉദ്ഘാടനം ബോള്‍ട്ടനില്‍ എം എല്‍ എ നിര്‍വഹിച്ചു. നൂറിലധികം പ്രവര്‍ത്തകരാണ് രാഹുലിനെ കാണാനായി ഇവിടേക്ക് എത്തിയത്.
യുകെയില്‍ ആദ്യമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തുള്ള സംഘടനയ്ക്ക് സ്വന്തമായി ഓഫീസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുവിന്റെ നിര്‍ണായക ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അടുക്കം ചിട്ടയോടെയുള്ള പ്രവര്‍ത്തനവും യുകെയിലെ കോണ്‍ഗ്രസ് അനുഭാവികളായവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായതുമെല്ലാം രാഹുലിന്റെ സ്വീകരണപരിപാടികളിലും തെളിഞ്ഞ് കാണാം. വരും ദിവസങ്ങളില്‍ യുകെയിലെമ്പാടും ഒരു ഡസനോളം യൂണിറ്റുകള്‍ ആരംഭിക്കുമെന്നും രാഹുലിന്റെ സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യു അറിയിച്ചിട്ടുണ്ട്്.
ഒഐസിസിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോള്‍ട്ടനില്‍ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദര്‍ശിനി ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങള്‍ ഒരുക്കും. കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ ആണ് മറ്റൊരു ആകര്‍ഷണം.
ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ കീഴില്‍ പുതുതായി രൂപീകരിച്ച ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം യൂണിറ്റുകളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം ലിവര്‍പൂള്‍, പീറ്റര്‍ബറോ യൂണിറ്റുകളുടെ ഭാരവാഹികള്‍ക്കുള്ള ‘ചുമതലപത്രം’ കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു.
രാഹുലിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള നേതൃത്വനിര യുകെയില്‍ എത്തുന്നു എന്നതും കോണ്‍ഗ്രസുകാരുടെ ആവേശം ഇരട്ടിയാക്കുന്നു. രാഹുല്‍ എത്തുന്നതിനു തൊട്ടടുത്ത ദിവസമാണ് കെപിസിസി സെക്രട്ടറി മുന്‍ എംഎല്‍എ വിപി സജീന്ദ്രന്‍, എന്‍ എം നസീര്‍, മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവരാണ് കേരളത്തില്‍ നിന്നും യുകെയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍ എത്തുന്നത് .
തിരക്കിട്ട ഷെഡ്യൂളും ആയി എത്തുന്ന രാഹുലിന്റെ മൂന്നാമത്തെയും അവസാനത്തെയും പൊതു പരിപാടി ഇന്ന് അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള സ്റ്റോക് ഓണ്‍ ട്രെന്റിലാണ്. ചരിത്രത്തിലാദ്യമായി ഒഐസിസി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ച ശേഷം മത്സരം പൂര്‍ത്തിയാകാന്‍ നില്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. തികച്ചും വക്തിപരമായ കാരണങ്ങളാണ് രാഹുല്‍ തിരക്കിട്ടു മടങ്ങുന്നതെന്നു അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്റ്റോക്ക് – ഓണ്‍ – ട്രെന്റ് ഫെന്റണ്‍ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
Leave a Reply