ദില്ലി: റിപ്പബ്ളിക്ക് ദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ദില്ലിയില്‍ യാത്രാ വിമാനത്തിന് ബോംബ് ഭീഷണി. ദില്ലി-കാഠ്മണ്ഡു ജെറ്റ് എയര്‍വേസ് വിമാനത്തിനാണ് ബോംബ് ഭീഷണി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ദില്ലി-കാഠ്മണ്ഡു 9W-260 എന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തിലെ സീറ്റിനടിയില്‍ ഒരു ഗിഫ്റ്റ് ബോക്‌സ് ഉണ്ടെന്നും ആ ബോക്‌സിനുള്ളില്‍ ബോംബാണ് എന്നുമായിരുന്നു ഭീഷണി സന്ദേശം.
റിപ്പബ്ളിക്ക് ദിനത്തിന് തൊട്ടുമുന്നോടിയായി ഇത്തരം ഭീഷണി ഉണ്ടായതിനാല്‍ ദില്ലിയിലെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഭീഷണി സന്ദേശത്തെ കണ്ടത്. ഏഴ് സുരക്ഷാ ജീവനക്കാരേയും 104 യാത്രക്കാരേയും ഉള്‍പ്പടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വിമാനം പറന്നുയര്‍ന്നു. ഐജിഐ എയര്‍പോര്‍ട്ടില്‍ നിന്നും 1.25 ന് വിമാനം യാത്ര തിരിച്ചു. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ