അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന രഹസ്യ ചടങ്ങിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിശ്രുത വധുവായ ക്യാരി സൈമണ്ടിനെ വിവാഹം കഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഡൗണിംഗ് സ്ട്രീറ്റ് ഇതുവരെ തയ്യാറായിട്ടില്ല. വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറിയായ തെരേസാ കോഫി തൻെറ ആശംസകൾ അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. നോർത്തേൺ അയർലണ്ടിലെ ഫസ്റ്റ് മിനിസ്റ്ററായ ആർലിൻ ഫോസ്‌റ്ററും ട്വിറ്ററിലൂടെ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് പെട്ടെന്നു നടത്തിയ ചടങ്ങിൽ ഇംഗ്ലണ്ടിലെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് 30 പേരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇതേസമയം വിവാഹത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും അറിവില്ലായിരുന്നു. 33 കാരിയായ ക്യാരിക്കും 56 കാരനുമായ ബോറിസിനും ഒരു കുട്ടിയുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി സൈമണ്ടും അടുത്ത വർഷം ജൂലൈയിൽ വിവാഹിതരാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇരുവരും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സേവ്-ദി-ഡേറ്റ് കാർഡുകൾ അയച്ചുതുടങ്ങിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 2019 ൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കൊറോണ വൈറസ് കാരണം വിവാഹം വൈകുകയായിരുന്നു. 2019 ജൂലൈ മുതൽ ഡൗണിംഗ് സ്ട്രീറ്റിൽ താമസിക്കുന്ന ആദ്യത്തെ അവിവാഹിത ദമ്പതികളായിരുന്നു ജോൺസണും സൈമണ്ടും. ദമ്പതികൾ വിവാഹിതരാകുന്നതുവരെ സൈമണ്ടിന് ഒരു പൂർണ്ണ ‘പ്രഥമ വനിത’യാകാൻ കഴിയില്ലെന്ന് മുൻകാലങ്ങളിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും സൈമണ്ട്സ് ഗർഭിണിയാണെന്ന വാർത്തയും കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു.