ബ്രിട്ടൺ യൂറോപ്യൻ യൂണിയന് 350 മില്യൺ യൂറോ നൽകി എന്ന തെറ്റായ ആരോപണത്തെത്തുടർന്ന് കോടതിയിൽ ഹാജരാകാൻ ബോറിസ് ജോൺസൺനു ഉത്തരവ്. 2016ലെ യു റഫറണ്ടം ക്യാമ്പയിനിൽ നടത്തിയ അവകാശവാദമാണ് ജോൺസണിന് വിനയായിരിക്കുന്നത്. ബ്രക്സിറ്റ് നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ഒരു രാഷ്ട്രീയ പ്രേരിതമായ നീക്കമാണിത് എന്നാണ് ജോൺസ് നോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. കേസിനെ ആദ്യപാദം വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോർട്ടിൽ നടക്കും ശേഷം കേസ് ക്രൗൺ കോർട്ടിലേക്ക് അയക്കും. ടോറി ലീഡറും ഭാവി പ്രധാനമന്ത്രി സ്‌ഥാനാർത്ഥിയും ആയ അദ്ദേഹത്തിനെ ഈ കേസ് മോശമായി ബാധിക്കും എന്ന് രഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നു .

“പദവികൾ വഹിക്കുന്ന ഒരാളിൽനിന്നും ജനാധിപത്യപരമായ ഉത്തരവാദിത്വവും സത്യസന്ധതയും ജനങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അദ്ദേഹത്തിന് അത് നിലനിർത്താൻ സാധിച്ചിട്ടില്ല.”   ജനപങ്കാളിത്തം വഴിയുള്ള 200, 000 യൂറോ ഉപയോഗിച്ച് പ്രൈവറ്റ് പ്രോസിക്യൂഷനു നൽകിയ പരാതി യിൽ മാർക്കസ് ബാൾ പറയുന്നു . ” ഞങ്ങൾ യൂറോപ്യൻ യൂണിയനും 350 മില്യൺ യൂറോ ആഴ്ചയിലൊരിക്കൽ അയയ്ക്കുന്നുണ്ട്” എന്നതാണ് വിവാദമായിരിക്കുന്ന ജോണ്സണിന്റെ പ്രസ്താവന .
ജോൺസന്റെ അഭിഭാഷകർ പറയുന്നത് അദ്ദേഹത്തിനെതിരെയുള്ള ആരോപണം അസാധാരണമാണ് എന്നാണ്. രാഷ്ട്രീയ പ്രസംഗങ്ങൾ ക്കെതിരെ ഉപയോഗിക്കാനുള്ളതല്ല ക്രിമിനൽ നിയമങ്ങൾ. ഈ കേസ് ഇങ്ങനെ മുന്നോട്ടു നീങ്ങുകയാണെങ്കിൽ  തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ എല്ലാം തന്നെ ശരിയാണോ എന്ന് പരിശോധിക്കണം എന്ന് അവർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ഇത് തീർത്തും അനാവശ്യമായ നടപടിയാണ്. രാഷ്ട്രീയ ചോദ്യങ്ങളെ നിയമനടപടികളിലൂടെ നേരിടുന്നത് ഭൂലോക അസംബന്ധമാണ്. ഇപ്പോഴത്തെ നമ്മുടെ പ്രധാന പ്രശ്നം യൂറോപ്യൻ യൂണിയനിലേക്കുള്ള നമ്മുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടായിരു ന്നു എന്നുള്ളതാണ്. അത് ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണ്. കൺസർവേറ്റീവ് എം പി ജേക്കബ് റീസ് പ്രൈവറ്റ് പ്രോസിക്യൂഷന് വിമർശിച്ചുകൊണ്ട് പറഞ്ഞു . എന്തൊക്കയാണക്കിലും  ഈ കേസ് ജോണ്സണിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴിച്ചിരിക്കുകയാണ്