മലയാളം യുകെ ന്യൂസ് ബ്യുറോ

ഫോറിൻ സെക്രട്ടറി ആയിരുന്നപ്പോൾ പ്രാധാന്യമുള്ള ഇന്റലിജൻസ് വിവരങ്ങൾ ബോറിസ് ജോൺസനിൽ നിന്ന് ഡൗനിങ് സ്ട്രീറ്റ് മറച്ച് വച്ചിരുന്നതായി ബിബിസി കണ്ടെത്തി.

ബോറിസ് ജോൺസൺ ന് അതിതീവ്ര സ്വഭാവമുള്ള രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലെന്ന് തെരേസയും ഇന്റലിജൻസ് വിഭാഗവും കരുതിയിരുന്നു . എന്നാൽ അദ്ദേഹത്തിന് ആവശ്യമായ മുഴുവൻ വിവരങ്ങളും ലഭിച്ചിരുന്നു എന്നാണ് ജോൺസ് നോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. എപ്പോഴെങ്കിലും വിവരങ്ങൾ താങ്കളിൽ നിന്നും മറച്ചു വെച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന ഉത്തരമാണ് ടോറി നേതാവ് നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡാർലിംഗ്ടന്നിലെ കൺസർവേറ്റീവ് ലീഡർഷിപ്പ് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ തനിക്ക് രാജ്യത്തിന്റെ സെക്യൂരിറ്റിയെ സംബന്ധിക്കുന്ന വിഷയമായതിനാൽ കൂടുതലൊന്നും വെളിപ്പെടുത്താൻ ആവില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ജെറമി ഹണ്ട് പറയുന്നു, “ലോകത്തിലേക്കും ഏറ്റവും മികച്ച ഇന്റലിജൻസ് സർവീസ് ആണ് നമുക്കുള്ളത് എന്നാൽ വിദേശകാര്യ സെക്രട്ടറിയുടെ കാര്യക്ഷമമായ ഇടപെടലുകൾ ഏറെ ആവശ്യമുണ്ട്.”

എന്നാൽ വാർത്തയിൽ വാസ്തവം ഇല്ലെന്നും തെരേസ മെയ് ജോൺസൺന്റെ പദവിയിലും പ്രവർത്തനങ്ങളിലും വിശ്വാസം അർപ്പിച്ചിരുന്നുഎന്നും ഒദ്യോഗിക വക്താവ് അറിയിച്ചു. വിദേശകാര്യ സെക്രട്ടറിയുടെ സകല ചുമതലകളെ പറ്റിയും ബോധ്യമുണ്ടായിട്ട് തന്നെയാണ് പി. എം ജോൺസൺനെ ആ പദവിയിൽ നിയമിച്ചത്.