മലയാളം യുകെ ന്യൂസ് ബ്യുറോ

കൺസർവേറ്റീവ് പാർട്ടി നേതാവും, പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ബോറിസ് ജോൺസന്റെ കാമുകി, ക്യാരി സിമണ്ട്സ് കൂട്ടുകാരിയോടൊപ്പം ജൂവലറിയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സിമൻണ്ട്സ് മോതിരം തിരഞ്ഞെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

31 വയസുകാരിയായ സിമണ്ട്സ്, വളരെ ശാന്തയായി പോർട്ടോബെല്ലോ റോഡിലുള്ള കടകളിൽ, സുഹൃത്തായ നിമക്കോ അലിയോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ വാർത്താവിനിമയ വിഭാഗത്തിന്റെ മുൻ ഡയറക്ടറായിരുന്ന ക്യാരിയെ കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി സ്ഥാനാർഥി ബോറിസ് ജോൺസ നോടൊപ്പം സസ്സെക്സ് ഗാർഡനിൽ ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരുവരുടെയും ബന്ധം തകർച്ചയുടെ വക്കിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ചു കൈ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഈ ഫോട്ടോ കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഈ ദൃശ്യങ്ങൾ ബാധിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തന്റെ എതിർസ്ഥാനാർത്ഥി ജെറമി ഹണ്ടിനേക്കാളും മുൻപിലാണ് ജോൺസൺ.പോർട്ടോബെല്ലോ റോഡിലുള്ള ജുവലറിയിൽ മോതിരം തിരഞ്ഞെടുക്കുന്ന ക്യാരി, ലെതർ ട്രൗസറുകളും പിങ്കും വെള്ളയും ചേർന്ന ടീഷർട്ടുമാണ് ധരിച്ചിരുന്നത്.ക്യാരിയും സുഹൃത്തും പിന്നീട് ഒരു  മാർക്കറ്റും സന്ദർശിച്ചു.

ഈ ദൃശ്യങ്ങളെ പറ്റി പലതരം അഭിപ്രായങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ ഒന്നും തന്നെയില്ലെന്ന് കുടുംബ സുഹൃത്ത് മെയിൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ക്യാരിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഇരുവരുടെയും ബന്ധം സന്തോഷകരമാണെന്നും, ബോറിസ് തന്റെ 55 -)o ജന്മദിനം ക്യാരിയോടൊപ്പം ആണ് ആഘോഷിച്ചത് എന്നും സുഹൃത്ത് നിമക്കോ അലി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടനെ വിവാഹം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ക്യാരിയുടെ ഫ്ലാറ്റിൽ നിന്നും ബോറിസ് ജോൺസനെ ഇറക്കി വിട്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു .