ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവ് ഷാർലെറ്റ് ജോൺസൻ വാൾ (79) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടന്‍ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഉൾപ്പെടെ രാഷ്ട്രീയ മേഖലയിലെ നിരവധിയാളുകൾ അനുശോചനം അറിയിച്ചു രംഗത്തെത്തി. പാർക്കിൻസൺസ് രോഗബാധിത ആയിരുന്നുവെങ്കിലും മികച്ച ചിത്രകാരി ആയിരുന്നു ഷാർലെറ്റ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ 1963 ൽ സ്റ്റാൻലി ജോൺസണെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. ബോറിസ് ജോൺസൻ, പത്രപ്രവർത്തക റേച്ചൽ, മുൻ മന്ത്രി ജോ, പരിസ്ഥിതി പ്രവർത്തകൻ ലിയോ എന്നിവർ.
1979 ൽ വിവാഹമോചനം നേടിയ ഷാർലെറ്റ് പിന്നീട് 1988 ൽ അമേരിക്കൻ പ്രൊഫസർ നിക്കോളാസ് വാളിനെ വിവാഹം ചെയ്ത് ന്യൂയോർക്കിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1996 ൽ ലണ്ടനിലേക്ക് മടങ്ങി. 40 -മത്തെ വയസ്സിൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയെങ്കിലും ചിത്രരചനയിൽ നിന്ന് ഷാർലെറ്റ് പിന്മാറിയില്ല. ജീവിതകാലത്ത് ഒരു ‘പോർട്രൈറ്റ് പെയിന്റർ’ ആയാണ് അറിയപ്പെട്ടത്. അമ്മ തന്റെ കുടുംബത്തിലെ പരമാധികാരിയായിരുന്നുവെന്ന് ജോൺസൻ വിശദമാക്കി.
Leave a Reply