ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വില ഏറ്റവും കുറവുള്ള പ്രദേശം ബ്രാഡ്‌ഫോര്‍ഡ് ആണെന്ന് റിപ്പോര്‍ട്ട്. 113,000 പൗണ്ടാണ് ഇവിടെ വീടുകളുടെ ശരാശരി വില. 530,000 പേരാണ് ഈ സിറ്റിയിലെ താമസക്കാര്‍. അതുകൊണ്ടു തന്നെ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമായി ബ്രാഡ്‌ഫോര്‍ഡ് വിശേഷിപ്പിക്കപ്പെടുന്നു. ലാന്‍ഡ് രജിസ്ട്രി, സൂപോള എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. എസ്റ്റേറ്റ് ഏജന്റായ മാനിംഗ് സ്റ്റെയിന്റണ്‍ ആണ് പഠനം നടത്തിയത്. ഏറ്റവും കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ തെരയുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന് വേണ്ടി 10 പ്രദേശങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടികയില്‍ ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. ബ്രാഡ്‌ഫോര്‍ഡിനേക്കാള്‍ 30,000 പൗണ്ട് കൂടുതലാണ് ഇവിടെ വീടുകളുടെ വില. മൂന്നാം സ്ഥാനത്ത് ഗ്ലാസ്‌ഗോയാണ് എത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഏക സ്‌കോട്ടിഷ് പട്ടണവും ഗ്ലാസ്‌ഗോ തന്നെയാണ്. ലണ്ടനാണ് ഫസ്റ്റ് ടൈം ബയേഴ്‌സിന് അടുക്കാന്‍ കഴിയാത്ത പ്രദേശം. തലസ്ഥാന നഗരത്തിലെ ശരാശരി പ്രോപ്പര്‍ട്ടി വില 5 ലക്ഷം കവിയും. 398,000 പൗണ്ടുമായി കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തും മൂന്നര ലക്ഷം പൗണ്ടുമായി ബ്രൈറ്റണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
യുകെയിലെ ഫസ്റ്റ് ടൈം പ്രോപ്പര്‍ട്ടി ബയേഴ്‌സ് നേരിടുന്ന വലിയ വില വ്യത്യാസമാണ് ഈ പഠനത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് മാനിംഗ് സ്റ്റെയിന്‍ടണ്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് മാനിംഗ് പറഞ്ഞു. ബ്രാഡ്‌ഫോര്‍ഡിലുള്ളവരേക്കാള്‍ അഞ്ചിരട്ടി അധികം പണം ലണ്ടനില്‍ ഒരു പ്രോപ്പര്‍ട്ടിക്കായി മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ് ഫസ്റ്റ് ടൈം ബയേഴ്‌സ് ലണ്ടനെ ഒഴിവാക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply