ബെയ്ജിംഗ്: രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്നിന് അടിമയായ യുവാവിനെ സിനിമാ സ്റ്റൈലില്‍ പിടിക്കാന്‍ പോലീസുകാരന്റെ ശ്രമം. അതിവേഗത്തില്‍ പാഞ്ഞുവന്ന കാറിന്റെ ബോണറ്റിലേക്ക് ചാടിവീണാണ് ഇയാള്‍ പ്രതിയെ തടയാന്‍ ശ്രമിച്ചത്. ശ്രമത്തില്‍ കാറിടിച്ച് അന്തരീക്ഷത്തില്‍ നാലു തവണ വട്ടം കറങ്ങിയതിനു ശേഷമാണ് ഇയാള്‍ നിലം തൊട്ടത്. ചൈനയിലെ പൂജിയാങ് എന്ന പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പോലീസുകാരന്റെ പരാക്രമങ്ങളുള്ളത്.
1

24 കാരനായ ഹോങ് ലെയ്‌ഷെങ് എന്ന പോലീസ്‌കാരനാണ് പ്രതിയെ തടയാന്‍ ഈ സാഹസം കാട്ടിയത്. തൂ ഗുവോഷോങ് എന്ന പ്രതിയുടെ കാറിലേക്കാണ് ഇയാള്‍ ചാടി വീണത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന കുറ്റത്തിന് ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എന്തായാലും ചൈനയില്‍ ഈ പോലീസുകാരന്‍ ഇപ്പോള്‍ ഹീറോയാണ്.

2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റു പോലീസുകാര്‍ തടയാന്‍ നോക്കിയിട്ടും കാര്‍ നിര്‍ത്താതെ വന്നപ്പോളാണ് ലെയ്‌ഷെങ് ചാടിവീണത്. പരിക്കേറ്റ് നിലത്തു വീണ ഇയാളെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. എന്തായാലും സാഹസിക യജ്ഞത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം. ആശുപത്രിയില്‍ ഇയാള്‍ സുഖം പ്രാപിച്ചു വരുന്നു. ഇയാളെ ഇടിച്ച കാര്‍ പിന്നീട് മറ്റൊരു സ്ഥലത്തു നിന്ന് കണ്ടെത്തി. പ്രതിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല.