സ്വന്തം ലേഖകൻ

ലണ്ടൻ : എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​ക്കിയ ബ്രെക്സിറ്റിന് അന്ത്യം. വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ യൂറോപ്യൻ യൂണിയനുമാ​യു​ള്ള ബ്രി​ട്ട​​ന്റെ സുദീർഘ ബ​ന്ധ​മ​റ്റു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ വി​ടു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന പ​ദ​വി​യു​മാ​യാ​ണ്​ യുകെ മടങ്ങുന്നത്. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമൂഹമാധ്യങ്ങളിൽ ഇപ്രകാരം കുറിച്ചു; “രാജ്യത്തെ ഒറ്റകെട്ടായി നിർത്തി ജനങ്ങളെ മുന്നോട്ട് നയിക്കും.” ബ്രെക്സിറ്റിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആഘോഷങ്ങളും ബ്രെക്സിറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളും നടന്നു. പലർക്കും ബ്രെക്സിറ്റ്‌ പുതുപ്രതീക്ഷകളുടെ നിമിഷമാണ്. അതേസമയം മറ്റു ചിലർക്ക് ആശങ്കയുടെയും. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ്‌ രാഷ്‌ട്രത്തോട്‌ നടത്തിയ പ്രസംഗത്തിൽ ഇത്‌ ബ്രിട്ടന്റെ പുതിയ ഉദയം എന്നാണ്‌ ജോൺസൺ വിശേഷിപ്പിച്ചത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ നിമിഷമാണിതെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് പറഞ്ഞു. എല്ലാവരും അവസാനം വിജയികളാണെന്ന് മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ആഘോഷങ്ങൾ നടക്കവേ, മറുഭാഗത്ത് പലരും ദുഃഖത്തിൽ ആയിരുന്നു. താൻ അതീവ ദുഖിതനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴും ആഴത്തിലുള്ള ബന്ധം പുലർത്തുന്ന ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് ബ്രിട്ടീഷ് പൊതുജനങ്ങൾക്കുള്ള ഒരു കത്തിൽ മാക്രോൺ പറഞ്ഞു. “നിങ്ങൾ യൂറോപ്യൻ യൂണിയൻ വിടുകയാണ്, പക്ഷേ നിങ്ങൾ യൂറോപ്പ് വിടുന്നില്ല. നിങ്ങൾ ഫ്രാൻസിൽ നിന്നോ അവിടുത്തെ ജനങ്ങളുടെ സൗഹൃദത്തിൽ നിന്നോ അകന്നുപോകുന്നില്ല.” വികാരനിർഭരനായി അദ്ദേഹം പറഞ്ഞു.

വാ​ണി​ജ്യം, വ്യാ​പാ​രം, ന​യ​ത​ന്ത്രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​​യി​ലേ​ക്ക്​ കൊ​ണ്ടു​വരുന്നതിന് ബ്രിട്ടന് അനുവദിച്ച സമയം 2020 ഡിസംബർ 31 വരെയാണ്. അ​തി​നാ​ൽ, അം​ഗ​ത്വം ഒ​ഴി​വാ​യെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന 11 മാ​സ​ക്കാ​ലം ചി​ല ഇ​ട​പാ​ടു​ക​ൾ ത​ട​സ്സ​മില്ലാതെ നടത്താം. ഈ ​കാ​ല​യ​ള​വി​ൽ യൂറോപ്യൻ യൂണിയനിൽ ശേ​ഷി​ക്കു​ന്ന 27 രാ​ജ്യ​ങ്ങ​ളു​മാ​യി ബ്രി​ട്ട​ന്​ ക​രാ​റു​ക​ളു​ണ്ടാ​ക്കാം. യൂറോപ്യൻ യൂണിയനുമായി സ്ഥിരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാനാണ് യുകെ ലക്ഷ്യമിടുന്നത്. ആ സമയപരിധി പ്രകാരം ഒരു കരാർ നേടുന്നതിനായി യുകെ കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.