ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള റീജിയണുകളിൽ ഒന്നായ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻെറ മൂന്നാമത് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 29 ന് ബ്രിസ്റ്റോളിലെ ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ബൈബിൾ പ്രഘോഷകനും, ഡിവൈൻ റിട്രീറ്റിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വി. സിയുടെയും രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും രൂപതയിലുള്ള മറ്റു വൈദികരുടേയും കാർമികത്വത്തിൽ ആണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത് .

ഒക്ടോബർ 29 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രാർത്ഥന ദിനത്തിൽ ജപമാല , പ്രൈസ് ആൻഡ് വർഷിപ് , വചന പ്രഘോഷണം , പരിശുദ്ധമായ ദിവ്യബലി , കുമ്പസാരം , ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും . ബഹുമാനപ്പെട്ട പനക്കലച്ചനോടൊപ്പം കെന്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മറ്റു ആത്മീയ ഗുരുക്കന്മാരായ ഫാ. ജോസഫ് എടാട്ട് , ഫാ. ആന്റണി പറങ്കിമാവിൽ , ഫാ. ജോജോ മരിപ്പാട്ടു , ഫാ. ജോസ് വള്ളിയിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കെടുക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫെയർ ഫീൽഡ് ഹൈ സ്കൂളിൽ തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, അത്ഭുത സാക്ഷ്യങ്ങൾക്കും ജപമാലമാസ ഭക്തിനിറവിൽ ആരവം ഉയരുമ്പോൾ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ബ്രി സ്റ്റോൾ കാർഡിഫ് റീജിയന്റെ ഡയറക്ടർ റെവ . ഫാ. പോൾ വെട്ടിക്കാട്ട് CSTയും മറ്റു വൈദികരും ആഹ്വാനം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് കണ്ടോത്ത് (SMBCR Trustee ) – 07703063836
റോയ് സെബാസ്റ്റ്യൻ (SMBCR Joint Trustee) – 07862701046
സെബാസ്ററ്യൻ ലോനപ്പൻ (STSMCC Trustee ) – 07809294312
ഷാജി വർക്കി ( STSMCC Trustee) – 07532182639
Venue Address
Fairfield High school
Bristol BS 7 9 NL