15 ൽ അധികം വർഷങ്ങളായി ബ്രിസ്റ്റോളിലെ മലയാളികളുടെ സാമൂഹ്യ, സാംസ്കാരിക, കലാ, കായിക മണ്ഡലങ്ങളിൽ സമഗ്ര സംഭാവന നല്കി പ്രവർത്തിച്ചുവരുന്ന BrisKA യക്ക് നവനേതൃത്വം.16-03-2025 ൽ St . Gregory Church Hall ൽ നടന്ന BrisKA യുടെ വാർഷിക പൊതുയോഗം ഭരണ പരിചയവും യുവത്വവും ഒത്തിണങ്ങിയ 2025-2027 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡൻറ് ശ്രീ. സാജൻ സെബാസ്റ്റ്യന്റ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി ശ്രീ. ഡെന്നിസ് സെബാസ്റ്റ്യൻ 2023- 2025 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ശ്രീ. ഷാജി സ്കറിയ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. റിപ്പോർട്ടും, വരവ്-ചിലവ് കണക്കും പാസ്സാക്കിയതിന് ശേഷം, പുതിയ
ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി
പ്രസിഡന്റ് : ജെയ്‌മോൻ ജോർജ്ജ്, സെക്രട്ടറി: ടോം ജോസഫ്, ട്രഷറർ: ജോർജ് ജോൺ, വൈസ് പ്രസിഡൻറ്: അപ്പു മണലിത്തറ, ജോയിൻ്റ് സെക്രട്ടറി: മെജോ ചെന്നേലിൽ, കോ-ട്രഷറർ: ജിജോ പാലാട്ടി, പ്രോ: നൈസെൻ്റ് ജേക്കബ്, കായിക-സെക്രട്ടറി: ഫ്രാൻസിസ് ആംബ്രോസ്, കല – സെക്രട്ടറി: ബെല്ല ബേബി രാജ് (ബ്രാഡ്‌ലി സ്റ്റോക്ക്)
Leave a Reply