ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുതിർന്നവരുടെ സാമൂഹ്യ പരിരക്ഷയ്ക്കും നാഷണൽ ഹെൽത്ത് സർവീസിനും ധനസഹായം നൽകുന്നതിനായി രണ്ടര കോടി ആളുകൾക്ക് നികുതി വർദ്ധനവ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്‌. സാമൂഹിക പരിപാലനത്തിന് വേണ്ടത്ര ധനസഹായം നൽകണമെന്നും മന്ത്രിമാർ ദേശീയ ഇൻഷുറൻസ് ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക് ലാൻഡ് പറഞ്ഞു. ദേശീയ ഇൻഷുറൻസ് നിരക്കിൽ 1% വർദ്ധനവിനെ ഡൗണിങ് സ്ട്രീറ്റ് അനുകൂലിക്കുന്നുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു. സാമൂഹ്യ പരിപാലനത്തിന്റെ പ്രശ്നത്തിലേക്ക് വരുമ്പോൾ അതിന് വേണ്ടത്ര ധനസഹായം നൽകുന്ന ചില മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പൊതുജനങ്ങൾക്ക് അറിയാമെന്നു ബക്ക് ലാൻഡ് ബിബിസിയോട് പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി, സാമൂഹ്യ പരിപാലനത്തിനുള്ള ഫണ്ടിനായി സുസ്ഥിരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി സാജിദ് ജാവിദ് 2% വർദ്ധനവ് ആഗ്രഹിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. പ്രതിവർഷം ശരാശരി 29,536 പൗണ്ട് വരുമാനമുള്ള ഒരാൾക്ക്, ദേശീയ ഇൻഷുറൻസിലെ 1% വർദ്ധനവ് കാരണം 199.68 പൗണ്ട് ചിലവാകും. സാമൂഹിക പരിപാലന സംവിധാനം പരിഷ്കരിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതി ആവിഷ്കരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ പറഞ്ഞു. എൻ‌എച്ച്‌എസിനും സാമൂഹിക പരിപാലനത്തിനും ശരിയായ നിക്ഷേപം ആവശ്യമാണെന്നും എന്നാൽ ദേശീയ ഇൻഷുറൻസ് നിരക്ക് ഉയർത്തുന്നത് തെറ്റാണെന്നും ഇത് താഴ്ന്ന വരുമാനക്കാരെയും യുവാക്കളെയും ബിസിനസുകളെയും ബാധിക്കുമെന്നും ലേബർ പാർട്ടി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹ്യ പരിപാലന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ജോൺസൺ പറഞ്ഞിരുന്നു. “രണ്ട് വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത സാമൂഹ്യ പരിപാലന പദ്ധതിയുമായി പ്രധാനമന്ത്രി മുന്നോട്ട് വന്നിട്ടില്ല. പകരം അവർ ഒരു പ്രകടനപത്രിക ലംഘന നികുതി ഉയർച്ചയാണ് നിർദ്ദേശിക്കുന്നത്. അത് തൊഴിലാളികളെയും ബിസിനസുകളെയും സാരമായി ബാധിക്കും.” ഷാഡോ ചീഫ് സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ പറഞ്ഞു. ദേശീയ ഇൻഷുറൻസിലേക്കുള്ള ഏത് ഉയർച്ചയും ഉയർന്ന വരുമാനക്കാരെക്കാൾ താഴ്ന്ന വരുമാനക്കാരെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. പകർച്ചവ്യാധി കാരണം ദീർഘകാല ധനസഹായ വെല്ലുവിളികളോടൊപ്പം സാമൂഹിക പരിപാലന മേഖലയും അധിക ചിലവുകൾ അഭിമുഖീകരിച്ചു.

Photo courtesy- The Telegragh