ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് എയർവെയ്സ് പുതിയതായി നടപ്പിലാക്കിയ യൂണിഫോമിലെ മാറ്റം വൻ വിവാദങ്ങളിലേയ്ക്ക് നയിച്ചിരിക്കുകയാണ്. പുതിയ സുതാര്യമായ യൂണിഫോമിനടിയിൽ എന്ത് തരം അടിവസ്ത്രം ധരിക്കണമെന്ന നിബന്ധനകൾ ക്യാബിൻ ക്രൂവിനു നൽകിയത് വിവാദമായതോടെ, ക്രൂ അംഗങ്ങളോട് ബ്രിട്ടീഷ് എയർവേയ്‌സ് മേധാവികൾ ക്ഷമാപണം നടത്തിയിരിക്കുകയാണ്. പ്രമുഖ ഇംഗ്ലീഷ് ഫാഷൻ ഡിസൈനറായ ഓസ്വാൾഡ് ബോതംഗ് ഡിസൈൻ ചെയ്ത പുതിയ യൂണിഫോമാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുന്നത്. ധാരാളം പാറ്റേണുകളൊന്നും ഇല്ലാത്ത എടുത്തറിയാൻ സാധിക്കാത്ത തരത്തിലുള്ള അടിവസ്ത്രം ധരിക്കണമെന്നായിരുന്നു ബ്രിട്ടീഷ് എയർവെയ്സ് ക്യാബിൻ ക്രൂവിന് നൽകിയ നിർദ്ദേശം. എന്നാൽ ഇത് വിവാദമായതോടെയാണ് ഇപ്പോൾ മേധാവികൾ ക്ഷമാപണം നടത്തിയിരിക്കുന്നത്. പുതിയ യൂണിഫോമുകൾ കഴിഞ്ഞ വർഷം രഹസ്യ പരീക്ഷണങ്ങളിൽ പരീക്ഷിക്കുകയും ഒടുവിൽ ഒക്ടോബറിലാണ് ബ്രിട്ടീഷ് എയർവെയ്സ് തൊഴിലാളികളിലുടനീളം ഇത് അവതരിപ്പിക്കുകയും ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പുതിയ യൂണിഫോമിൽ യാത്രക്കാർ തങ്ങളെ അപമാനിക്കുന്ന തരത്തിൽ പല കമന്റുകളും നടത്തുന്നതായി ക്യാബിൻ ക്രൂ ജീവനക്കാർ വ്യക്തമാക്കി. നോൺ – ബൈനറി ജെൻഡറിൽ പെടുന്നവരെ കൂടി ഉൾപ്പെടുത്തി പുതിയ ഒരു മാറ്റം കൊണ്ടുവരാനാണ് ബ്രിട്ടീഷ് എയർവെയ്സ് ശ്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് തികച്ചും ഒരു വില കുറഞ്ഞ അനുഭവമാണ് ഉണ്ടാക്കുന്നതെന്ന് പല സ്റ്റാഫുകളും ഇതിനോടകം തന്നെ പരാതി നൽകി കഴിഞ്ഞു. ബ്രിട്ടീഷ് എയർവെയ്സിന്റെ പുതിയ യൂണിഫോം പരിഷ്കരണം അവർ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നിറവേറ്റിയില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.