ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഫ്ഗാനിസ്ഥാനിലെ യുകെയുടെ 20 വർഷത്തെ സൈനിക ഇടപെടൽ അവസാനിപ്പിച്ചുകൊണ്ട് അവസാന വിമാനം ശനിയാഴ്ച പുറപ്പെട്ടു. ആഗസ്റ്റ് 14 മുതൽ 15,000 ത്തിലധികം ആളുകളെ ബ്രിട്ടൻ ഒഴിപ്പിച്ചിരുന്നു. കാബൂളിൽ നിന്ന് അവസാനമായി പുറപ്പെട്ട വിമാനത്തിൽ സൈനികരോടൊപ്പം ബ്രിട്ടീഷ് അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. ഇത് ഒരു വലിയ അന്താരാഷ്ട്ര പരിശ്രമമാണെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ വൈസ് അഡ്മിനിസ്ട്രേറ്റർ സർ ബെൻ കീ പറഞ്ഞു. എന്നാൽ ഇതൊരു ആഘോഷത്തിന്റെ നിമിഷമല്ലെന്നും ഒഴിപ്പിക്കാൻ സാധിക്കാതെ പോയവരെ ഓർത്തു സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത ഒരു ദൗത്യത്തിന്റെ പരിസമാപ്തിയിലാണ് യുകെ അഫ്ഗാനിൽ നിന്ന് മടങ്ങുന്നതെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടൺ ബേസിൽ ഇറങ്ങിയവരിൽ അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സൈനികരും വിമാനത്തിലെ ജീവനക്കാരും അക്ഷീണം പരിശ്രമിക്കുകയായിരുന്നു. കഴിയുന്നത്ര അഫ് ഗാൻ സ്വദേശികളെയും യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും സഹായിക്കുക എന്നതായിരുന്നു അവരുടെ ചിന്തയെന്ന് ജോയിന്റ് ഓപ്പറേഷൻസ് മേധാവി ബെൻ കീ വ്യക്തമാക്കി. ബ്രിട്ടീഷ് സൈന്യം ചെയ്തതിൽ തനിക്ക് ഏറ്റവും വലിയ മതിപ്പുണ്ടെന്നു അദ്ദേഹം പറഞ്ഞു.
അഫ് ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ ബ്രൈസ് നോർട്ടനിലേക്ക് പടികൾ ഇറങ്ങിവരുന്നതിന്റെ ചിത്രം, കാബൂളിലെ ബ്രിട്ടന്റെ ദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സ്ഥിരീകരണമായിരുന്നു. ഒഴിപ്പിച്ചവരിൽ ഏകദേശം 2200 കുട്ടികളും, ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നുവെന്ന് നമ്പർ 10 പറഞ്ഞു. ഏകദേശം 5,000 ബ്രിട്ടീഷ് പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും എയർലിഫ്റ്റ് ചെയ്തു. 8,000 ത്തിൽ അധികം മുൻ യുകെ ജീവനക്കാരായ അഫ്ഗാൻ സ്വദേശികളെയും അവരുടെഅഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ നിന്ന് പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം കുടുംബങ്ങളെയും അപകടസാധ്യതയുള്ളതായി കരുതപ്പെടുന്നവരെയും ഒഴിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഒഴിപ്പിക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ ജോൺസൺ പ്രശംസിച്ചു. അഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം അഫ്ഗാനിൽ തുറക്കുമെന്നും ലോറി അറിയിച്ചു.
Leave a Reply