ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനിൽ തടവിലാക്കപ്പെട്ട് ബ്രിട്ടീഷ് ദമ്പതികൾ. ക്രെയ്ഗ്, ലിൻഡ്സെ ഫോർമാൻ എന്നിവരാണ് ഇറാനിൽ തടവിലാക്കപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മോട്ടോർ ബൈക്ക് യാത്രയുടെ ഭാഗമായി അഞ്ച് ദിവസം ഇറാനിൽ കഴിയാൻ പദ്ധതിയിട്ടാണ് ദമ്പതികൾ രാജ്യത്ത് പ്രവേശിച്ചത്. ദമ്പതികൾ ഇപ്പോൾ കെർമനിൽ തടവിൽ കഴിയുകയാണ്.

സുരക്ഷാ ആരോപണങ്ങളുടെ പേരിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഇറാനിൽ അറസ്റ്റ് ചെയ്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ ആഴ്ച ആദ്യം, യുകെ അംബാസഡർ ഹ്യൂഗോ ഷോർട്ടർ ദമ്പതികളെ കണ്ടുമുട്ടുന്ന ഫോട്ടോഗ്രാഫുകൾ സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ചു. കെർമാൻ പ്രോസിക്യൂട്ടർ മെഹ്ദി ബക്ഷി, കെർമാൻ ഗവർണറുടെ സുരക്ഷാ നിയമ നിർവ്വഹണ ഡെപ്യൂട്ടി റഹ്മാൻ ജലാൽ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച യോഗം നടന്നതായി പ്രസിദ്ധീകരിച്ച ഫോട്ടോയിൽ കാണാം. യുകെ ഫോറിൻ ഓഫീസ് മുഖേന കുടുംബം, സാഹചര്യത്തിൻ്റെ വൈകാരിക ആഘാതം പ്രകടിപ്പിച്ച് സ്വകാര്യത അഭ്യർത്ഥിച്ചു. ദമ്പതികൾക്ക് നിലവിൽ കൗൺസിലിംഗ് സഹായം നൽകി വരികയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിസംബർ 30 ന് അർമേനിയയിൽ നിന്ന് ഇറാനിൽ പ്രവേശിച്ച ദമ്പതികൾ ഓസ്‌ട്രേലിയയിലേയ്ക്കുള്ള യാത്രയിലായിരുന്നുവെന്ന് അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വ്യക്തമാണ്. ലിൻഡ്സെ ഫോർമാൻ യാത്രയ്ക്കിടയിൽ ഒരു ഗവേഷണ പ്രോജക്റ്റ് നടത്തുന്നുണ്ടായിരുന്നു. എന്താണ് നല്ല ജീവിതം എന്നതിനെ കുറിച്ചുള്ള വിവിധ ആളുകളുടെ കാഴ്ചപ്പാടായിരുന്നു ഗവേഷണ വിഷയം. ഇറാനിൽ നിന്ന് ഇവർ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയും ചെയ്‌തിരുന്നു.