ഇംഗ്ലിഷ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ഫ്രാൻസിസ് മാത്യുവിനു പത്തുവര്‍ഷത്തെ തടവുശിക്ഷ. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജൂലൈയിൽ ഭാര്യ ജെയിൻ മാത്യുവിനെ (62) ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്. ദുബായിലെ ജൂമൈറയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് കൊലപാതകം നടന്നത്. ആക്രമിച്ചു വില്ലയിലേക്ക് കയറിയ മോഷ്ടാക്കള്‍ ഭാര്യ ജെയിന്‍ മാത്യുവിനെ അടിച്ചു കൊന്നു എന്നായിരുന്നു മാത്യു ഫ്രാന്‍സിസ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാത്യു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കടക്കെണിയിലായിരുന്നെന്നും ഇതെച്ചൊല്ലി ഭാര്യയുമായി കലഹിച്ചെന്നും മാത്യു അറിയിച്ചു.
കടബാധ്യതയിലും വൻ പ്രതിസന്ധിയുലുമായിരുന്ന തന്നെ കലഹത്തിനിടയിൽ ‘എല്ലാം തുലച്ചവൻ’ എന്നാക്ഷേപിച്ചത് പ്രകോപിതനാക്കിയെന്നും ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയിൽ ആക്രമിക്കുകയായിരുന്നുവെന്നും മാത്യു മൊഴി നൽകിയിരുന്നു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും മാത്യു മൊഴി നൽകിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കൊള്ളയടിക്കപ്പെട്ടതായി തോന്നിക്കുന്ന രീതിയിൽ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാത്യു പിറ്റേന്നു ജോലിക്കു പോയി. ചുറ്റിക കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു.1995-2005 കാലത്ത് മാത്യു ഫ്രാന്‍സിസ് ഗള്‍ഫ് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചത്. പിതാവിന്റെ ശിക്ഷ ഇളവുചെയ്യുന്നതിനായി മകന്റെ സമ്മതപത്രവും പ്രതിക്കുവേണ്ടി ഹാജരാക്കിയിരുന്നു. അടുത്ത 15 ദിവസത്തിനകം പ്രതിക്ക് അപ്പീലിന് അപേക്ഷിക്കാം.
Leave a Reply