ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ ശൈത്യകാലത്തെ എനർജി ബില്ലുകൾ നിയന്ത്രിക്കുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എനർജി ബില്ലുകൾ എങ്ങനെ കുറയ്ക്കാം എന്നുള്ള മാർഗ നിർദ്ദേശങ്ങൾ നേരത്തെ നൽകിയിരുന്നു. എന്നാൽ ഈ നവംബറിലാണ് യുകെ ഗവൺമെൻറ് ലളിതമായ രീതികളിലൂടെ ചിലവുകൾ എങ്ങനെ കുറയ്ക്കാം എന്നുള്ള മൾട്ടി മില്യൻ പബ്ലിക് ഇൻഫർമേഷൻ ക്യാമ്പയിനു തുടക്കമിട്ടത്. സുരക്ഷയ്ക്ക് യാതൊരു വിധ വിട്ടുവീഴ്ചകൾ ഇല്ലാതെ തന്നെ ചെറിയ മാറ്റങ്ങൾ എനർജി ബില്ലുകളിൽ നല്ല തോതിലുള്ള കുറവാണ് ഉണ്ടാക്കുന്നത്. ഈ ശൈത്യകാലത്ത് ആളുകൾ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം എങ്ങനെ ഊർജ്ജ ഉപയോഗം വെട്ടിക്കുറക്കാനാവും എന്ന രൂപരേഖയാണ് ഈ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്ക് അധികൃതർ പങ്കുവെക്കുന്നത്.

എങ്ങനെ എനർജി ബില്ലുകൾ കുറയ്ക്കാം …

കുറഞ്ഞ താപനിലയുള്ള വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുന്നത് ഒരു വർഷം 40 പൗണ്ട് വരെ ലാഭം നിങ്ങൾക്കുണ്ടാക്കും. 40 ഡിഗ്രി സെൽഷ്യസ് വെള്ളത്തിൽ നിന്നും 30 ഡിഗ്രി സെൽഷ്യസിലേക്ക് മാറുമ്പോൾ എനർജി ബില്ലിൽ ഒട്ടേറെ ലാഭം ഉണ്ടാക്കാൻ സാധിക്കും.

രാത്രിയിൽ എല്ലാ കർട്ടണുകളും ബ്ലൈൻഡുകളും അടയ്ക്കുന്നത് വഴി ചൂടുള്ള വായു ജനാല വഴി പുറത്തേക്ക് പോകുന്നത് തടയാൻ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മൾ ഉപയോഗിക്കാത്ത മുറികളിലെ റേഡിയേറ്ററുകൾ ഓഫ് ആക്കുന്നത് വഴി പ്രതിവർഷം 70 പൗണ്ട് വരെ ലാഭിക്കാം. മുറികൾ ഉപയോഗിക്കാത്ത സാഹചര്യങ്ങളിൽ റേഡിയേറ്റർ വാൽവുകൾ 2.5 നും 3 നും ഇടയിൽ താഴ്ത്തി ഇടാം.

നിങ്ങളുടെ ബോയിലർ ഫ്ലോ താപനില 60 ഡിഗ്രി സെൽഷ്യസായി കുറയ്ക്കുന്നത് വഴി ഒരു വർഷം 100 പൗണ്ട് വരെ ലാഭം കണ്ടെത്താം.

വസ്ത്രങ്ങൾ പുറത്ത് ഉണക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുക. അല്ലെങ്കിൽ ടംബിൾ ഡ്രയറിൻെറ മുഴുവനോ മുക്കാൽഭാഗമോ തുണികൾ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

ഈ ശൈത്യകാലത്ത് ഉയർന്ന എനർജി ബില്ലുകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഭവനങ്ങൾ സുരക്ഷിതമായി കാക്കുന്നതിനോടൊപ്പം എങ്ങനെ എനർജി ബില്ലുകൾ കുറയ്ക്കാം എന്നത് എല്ലാ ജനങ്ങളും അറിഞ്ഞിരിക്കണമെന്നും ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. ജർമ്മനിയും നെതർലൻഡും ഏപ്രിൽ മുതൽ തന്നെ എനർജി ബില്ലുകൾ കുറയ്ക്കാനുള്ള ക്യാമ്പയിനുകൾക്ക് തുടക്കമിട്ടിരുന്നു.