ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികുകളിലെ ചേരികൾ തുണികൊണ്ട് കെട്ടി മറച്ചു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് ബോറിസ് ജോൺസൺ എത്തിയത്.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് അദ്ദേഹം എത്തിയത്. എന്നാൽ ചേരികൾ കണ്ണിൽപ്പെടാതിരിക്കാനാണ് സബർമതി ആശ്രമത്തിനു സമീപത്തെ ചേരികൾ തുണികെട്ടി അധികൃതർ മറച്ചത്.

ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ ഡി.പി. ഭട്ടയാണ് ചിത്രങ്ങൾ പങ്കിട്ടത്. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ച മറച്ചത്.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ചേരികൾ മതിൽകെട്ടി മറച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. സബർമതി ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു.

മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്‌സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബോറിസ് ജോൺസന് ഒപ്പമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനാണ് ബോറിസ് ജോൺസൻ സന്ദർശനം നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ