ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിൻ: കനാരി ദ്വീപുകളിലെ ലൻസറോട്ടെ റിസോർട്ട് പട്ടണമായ കോസ്റ്റ ടെഗീസിൽ ഹോട്ടലിലെ ബാൽക്കണിയിൽ നിന്ന് വീണ് ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി ദാരുണമായി മരിച്ചു. മറ്റൊരു ബ്രിട്ടീഷ് പൗരന് ഗുരുതരമായി പരിക്കേറ്റു. ബാൽക്കണി റെയിലിംഗ് തകർന്നു വീണതാണ് അപകടത്തിന് കാരണം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച പുലർച്ചെ ഏകദേശം 1.30 ഓടെയായിരുന്നു സംഭവം. 56, 54 വയസുള്ള ഇരുവരും ഏകദേശം 20 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണതായി പോലീസ് അറിയിച്ചു. അപകടസമയത്ത് ഹോട്ടലിൽ നിന്ന് നിലവിളികൾ കേട്ടതോടെ അടിയന്തര സേവന സംഘം സ്ഥലത്തെത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

മറ്റയാളെ ഗുരുതരാവസ്ഥയിൽ ഡോ. ഹോസെ മൊളിന ഓറോസ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങളും റെയിലിംഗിന്റെ പരിപാലനവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് സിവിൽ ഗാർഡ് അറിയിച്ചു. ഇരുവരും ബന്ധുക്കളോ സുഹൃത്തുക്കളോ ആണോയെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല.











Leave a Reply